കസ്റ്റഡിയിലായ വിജയ്ക്ക് പിന്തുണയുമായി എസ്എഫ്ഐയും, അന്‍വര്‍ എംഎല്‍എയും
തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് പിന്തുണയുമായി എസ്എഫ്ഐയും പി വി അന്‍വര്‍ എംഎല്‍എയും രംഗത്ത്. ഇന്നലെയായിരുന്നു ആദാനനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്‌യെ കസ്റ്റഡിയിൽ എടുത്തത്
മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ ,കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന നടനാണ് വിജയ്. ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയുമുണ്ടെന്നാരോപിച്ചാണ് ഉച്ചയ്ക്ക് മൂന്നര മണിയോടെ വിജയെ കസ്റ്റഡിയിലെടുത്തത്. ബിഗിലിന്റെ നിര്‍മാതാക്കളായ എ.ജി. സിന്റെ ഓഫീസുകളില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചായിരുന്നു നടപടി
വിജയ്‍യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ചരിത്രത്തെ മാറ്റി മറിക്കും..എതിർ ശബ്ദങ്ങളെ അടിച്ചമർത്തും..നിലപാടുകൾ വിളിച്ച് പറഞ്ഞ നാൾ മുതൽ അവർ വേട്ടയാടൽ തുടങ്ങി.. മെർസ്സൽ എന്ന ചിത്രം ദ്രാവിഡമണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം.. സി.ജോസഫ് വിജയ്ക്ക് ഐക്യധാർഢ്യംമെന്നായിരുന്നു പി വി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചത്. കസ്റ്റഡിയിലായ വിജയ്ക്ക് വന്‍ പിന്തുണയാണ് സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്നത്
അതെ വിജയിയെ ചോദ്യംചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പതിനാറാം മണിക്കൂറിലും തുടരുന്നു. ദീപാവലിക്കു റിലീസ് ചെയ്ത ബിഗില്‍ സിനിമയുെട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിജയ്ക്ക് പിന്തുണയുമായി ആരാധകരും ഇതിനോടകം രംഗത്തെത്തി. കണക്കില്‍പെടാത്ത 24 കോടി രൂപയും രേഖകളും തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ എ.ജി.എസിന്റെ ഓഫീസുകളില്‍ നിന്ന് പിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം.വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യൽ ആരംഭിച്ചത്. മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.
actor vijay
