
Malayalam
രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെട്ടു; മനസ്സ് തുറന്ന് മീര വാസുദേവ്
രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെട്ടു; മനസ്സ് തുറന്ന് മീര വാസുദേവ്

തന്മാത്രയിൽ നായികാ കഥാപാത്രമായി മലയാള സിനിമയിൽ തുടക്കം കുറിച്ച നടിയാണ് മീരാ വാസുദേവ്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയിൽ മീര വാസുദേവ് അവതരിപ്പിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു മീരയുടേത്. ഇപ്പോൾ ഇതാ തന്റെ വിവാഹ ബന്ധത്തെ കുറിച്ച് ഒരു പ്രമുഖമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മീര.
”ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ് കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്. 2012ൽ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേർപിരിഞ്ഞു’-മീര വാസുദേവ് പറഞ്ഞു.”
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അവർ തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്. പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തിൽ ഏറെ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. എന്നാൽ കുറച്ചുകാലം താരം അഭിനയത്തിൽനിന്നും വിട്ടുനിന്നിരുന്നു. മാധ്യമ പ്രവർത്തകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിൻകൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നത്.
meera vasudev
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...