Connect with us

നകുല്‍ തമ്പിയുടെ നില ഗുരുതരം; കുടുംബവും താരസുഹൃത്തുക്കളും ചികിത്സാസഹായം തേടുന്നു

News

നകുല്‍ തമ്പിയുടെ നില ഗുരുതരം; കുടുംബവും താരസുഹൃത്തുക്കളും ചികിത്സാസഹായം തേടുന്നു

നകുല്‍ തമ്പിയുടെ നില ഗുരുതരം; കുടുംബവും താരസുഹൃത്തുക്കളും ചികിത്സാസഹായം തേടുന്നു

കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു.
കഴിഞ്ഞ മാസം അഞ്ചിനാണ് നടനും സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരം മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു മാസത്തിലേറെയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന നകുലിന്റെ ചികിത്സയ്ക്കായി വന്‍ തുക വേണ്ടിവരുന്നതിനാലാണ് കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സഹായം അഭ്യര്‍ത്ഥിച്ച് സിനിമാതാരങ്ങളായ അഹാന കൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിച്ച നകുല്‍ ഡാന്‍സ് റിയാലിറ്റി ഷോയിലുടെയാണ് പ്രശസ്തനായത്.

nagul thambi

More in News

Trending

Recent

To Top