
Malayalam
നയന്‍താര പോലും കറിവേപ്പിലെ പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും-നടി ഷീല!
നയന്‍താര പോലും കറിവേപ്പിലെ പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും-നടി ഷീല!

പണ്ടൊക്കെ നായികമാർ വണ്ണം കുട്ടനായിരുന്നു കഷ്ടപ്പെട്ടിരുന്നതെന്നും എന്നാൽ ഇന്ന് ഭക്ഷണം പോലും കഴിക്കാതെ വണ്ണം കുറയ്ക്കാനുള്ള ബദ്ധപ്പാടിലാണ് നായികമാരെന്നും അതിൽ സങ്കടമുണ്ടന്നും നടി ഷീല.
എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നുംനടി പറഞ്ഞു.
”അന്ന് നടിമാര്‍ വണ്ണം കൂട്ടാന്‍ തിന്നുകൂട്ടി. ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമെ ഇന്ജക്ഷനുമുണ്ടാകും. ഇന്നു നടിമാര്‍ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും” ഷീല പറഞ്ഞു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
”ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം ഇഷ്ടമുള്ളത്? വയറുനിറയെ കഴിക്കാന്‍ യോഗമില്ല. ഇപ്പോഴത്തെ പെണ്കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍ താരം നയന്‍താര പോലും കറിവേപ്പിലെ പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല” അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ എത്ര സ്ത്രീകള്‍ തീയേറ്ററില്‍ പോയി സിനിമ കാണുന്നുവെന്നും എല്ലാവരും സീരിയലിന് മുന്നിലല്ലേയെന്നും ഷീല ചോദിക്കുന്നുണ്ട്.
sheela about nayanthara
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...