
News
ഞാന്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരനാണ്. ഈപുരസ്കാരം ലഭിക്കാന്‍ നിയമപരമായ എല്ലാ അര്‍ഹതയും എനിക്കുണ്ട്-ഗായകന് അദ്നാന് സമി!
ഞാന്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരനാണ്. ഈപുരസ്കാരം ലഭിക്കാന്‍ നിയമപരമായ എല്ലാ അര്‍ഹതയും എനിക്കുണ്ട്-ഗായകന് അദ്നാന് സമി!

പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹനായതിന് പിന്നാലെ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗായകന് അദ്നാന് സമി. പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അനാവശ്യ വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും അദ്നാന് സമി വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്നാന് സമിയുടെ പ്രതികരണം.
‘ചില ചെറു രാഷ്ട്രീയക്കാര്‍ക്കാണ് രോഷം. ഏതെങ്കിലും രാഷ്ട്രീയ അജണ്ടയുടെ പേരിലായിരിക്കും അവരത് ചെയ്യുന്നത്. അതിനായിരിക്കും എന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഞാനെന്തു ചെയ്യാനാണ്? ഞാനൊരു രാഷ്ട്രീയക്കാരനല്ല. സംഗീതമാണ് എന്റെ തൊഴില്‍.’ അദ്നാന് സമി പറയുന്നു.
‘എന്റെ അച്ഛന് പാകിസ്താന് എയര്‍ഫോഴ്സില്‍ പൈലറ്റായിരുന്നു. പട്ടാളക്കാരനായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള കടമ നിര്‍വഹിച്ചു. അതില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതമായിരുന്നു ആ സേവനം. അതിന് പാക് സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്കുള്ള പുരസ്കാരമാണത്. ഞാന്‍ ചെയ്തതിന് എനിക്കും പുരസ്കാരം ലഭിച്ചു. എനിക്കു കിട്ടിയ പുരസ്കാരവും അച്ഛന് ചെയ്ത കാര്യങ്ങളും തമ്മിലെന്തു ബന്ധം? തീര്‍ത്തും അപ്രസക്തം. ഞാന്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരനാണ്. ഈ പുരസ്കാരം ലഭിക്കാന്‍ നിയമപരമായ എല്ലാ അര്‍ഹതയും എനിക്കുണ്ട്.’ അദ്നാന് സമി കൂട്ടിച്ചേര്‍ത്തു.
കലയേയും കലാകാരനേയും രാഷ്ട്രീയ താത്പര്യങ്ങള്ക്കിടയിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടുമെല്ലാം സ്നേഹം മാത്രമേയുള്ളൂവെന്നും സംഗീതത്തിലൂടെയാണ് താന്‍ സ്നേഹിക്കുന്നതെന്നും അദ്നാന് സമി പറയുന്നു.
നേരത്തെ അദ്നാന് സമിക്ക് പദ്മശ്രീ നല്‍കിയതിനെതിരേ എന്‍.സി.പി രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കു തൊട്ടുപിന്നാലെ സ്ഥിതി നിയന്ത്രിക്കാനെന്നോണം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കമാണ് അദ്നാന് സമിയടക്കമുള്ള വ്യക്തികള്‍ക്ക് പദ്മശ്രീ നല്‍കിയതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ വികസന മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് ആരോപിച്ചിരുന്നു.
about singer adnan sami
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...