
Malayalam
ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആവശ്യമില്ലന്ന അടൂർ..വായടപ്പിക്കുന്ന മറുപടി നൽകി ബാദുഷ!
ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആവശ്യമില്ലന്ന അടൂർ..വായടപ്പിക്കുന്ന മറുപടി നൽകി ബാദുഷ!

സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമൂഹത്തിൽ നടക്കുന്ന മറ്റു വിഷയങ്ങളോടും തന്റെ നിലപാട് അറിയിക്കുന്ന വ്യക്തിയാണ് അടൂര്‍ ഗോപാലകൃഷ്ണൻ. എന്നാൽ ഇപ്പോളിതാ അടൂർ ഗോപാല കൃഷ്ണന്റെ വാക്കുകൾ വിമർശനങ്ങൾക്ക് വഴിതെളിക്കുകയാണ്.ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്റെ പറഞ്ഞിരുന്നു. ഇതാണ് എപ്പോൾ സമൂഹ അമാധ്യമങ്ങളിൽ വൈറലാകുന്നത്.
സംവിധായകന് അനുകൂലമായും പ്രതികൂലമായുമൊക്കെ വാദങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ബാദുഷ മനസ്സുതുറന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സിനിമകളും ഇപ്പോഴുള്ള സിനിമകളും താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതികപരമായും മറ്റ് ഘടകങ്ങളിലും ഒരുപാട് മാറ്റങ്ങളോടെയാണ് ഇപ്പോഴുള്ള സിനിമകള്‍ സംഭവിക്കുന്നത്. ഈ മാറ്റങ്ങള്‍, അത് മലയാള സിനിമകളിലും സംഭവിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ പോയി ജനങ്ങള്‍ ഹിന്ദി, ഇഗ്ലീഷ് സിനിമകള്‍ കാണുന്ന അതേ ഫീലിംഗ്സോടെയാണ്, മലയാളം സിനിമകളും ജനങ്ങള്‍ കാണുന്നത്. സിനിമ ആവശ്യപ്പെടുന്ന ബഡ്ജറ്റ് ഇല്ലാതെ, ശുഷ്ക്കിച്ച സിനിമ കാണാന്‍ ഇപ്പോഴത്തെ ജനറേഷന് തീരെ താല്പര്യം ഇല്ല.
മലയാള സിനിമകളിലും സാങ്കേതികപരമായി എത്രമാത്രം മേന്മകള് സജ്ജമാക്കാന്‍ സാധിക്കുന്നുവോ, അതെല്ലാം ഉള്‍പ്പെടുന്ന സിനിമകള്‍ കാണാനാണ് ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക് താല്പര്യം. വലിയ ബഡ്ജറ്റിലേക്ക് പോയാല്‍ മലയാള സിനിമ വ്യവസായത്തില്‍ നിന്ന് റിട്ടേണ്‍സ് കുറവായിരുന്ന ഒരു സമയം ഉണ്ടായിരുന്നു. പക്ഷെ; അതെല്ലാം മാറി. നല്ല സിനിമകളാണെങ്കില്‍ ജനം തീര്‍ച്ചയായും തിയേറ്ററില്‍ വന്ന് അത് കാണുന്നുണ്ട്. ബഡ്ജറ്റ് എത്ര കൂടിയാലും അതില്‍ നിന്ന് തീര്‍ച്ചയായും റിട്ടേണ്‍സ് കിട്ടുന്നുമുണ്ട്. നല്ല സിനിമകള്‍ എന്ന് പറയുമ്പോള്‍, അത് കാണുന്ന പ്രേക്ഷകന് ബോറടിക്കാത്ത സിനിമകള്‍ ആയിരിക്കണം. ബാദുഷ പറഞ്ഞു.
about adoor gopalakrishnan
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...