Connect with us

പരീക്ഷണം മോഹന്‍ലാല്‍ ചിത്രം അവകാശപ്പെടുമ്പോൾ ബോക്സോഫീസ്‌ കളക്ഷനില്‍ മുന്നേറിയത് മമ്മൂട്ടി ചിത്രം!

Malayalam

പരീക്ഷണം മോഹന്‍ലാല്‍ ചിത്രം അവകാശപ്പെടുമ്പോൾ ബോക്സോഫീസ്‌ കളക്ഷനില്‍ മുന്നേറിയത് മമ്മൂട്ടി ചിത്രം!

പരീക്ഷണം മോഹന്‍ലാല്‍ ചിത്രം അവകാശപ്പെടുമ്പോൾ ബോക്സോഫീസ്‌ കളക്ഷനില്‍ മുന്നേറിയത് മമ്മൂട്ടി ചിത്രം!

നവയുഗ സിനിമയുടെ , അല്ലങ്കിൽ ന്യൂ ജനറേഷൻ സിനിമയുടെ കടന്നു കയറ്റം ഉണ്ടായിട്ടും ഒട്ടേറെ യുവ പ്രതിഭകൾ വന്നിട്ടും ഇന്നും യാതൊരു മാറ്റവുമില്ലാതെ മലയാള സിനിമയിൽ നിലകൊള്ളുന്ന രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും.മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ 100 കൊടിക്കും 200 കോടിക്കും ഒക്കെ അവകാശപ്പെട്ടവർ.മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങൾ ഒരുമിച്ചെത്തുന്നത് ആരാധകർക്കിടയിൽ ഉണ്ടാക്കുന്ന ഓളം ചെറുതല്ല. അങ്ങനെ ഓളമുണ്ടാക്കിയ ഒരു വർഷമായിരുന്നു 1992 ഓണക്കാലം.

1992 ൽ ഓണറിലീസായി പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു ‘പപ്പയുടെ സ്വന്തം അപ്പൂസും’, ‘യോദ്ധ’യും. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’ സെപ്റ്റംബര്‍ നാലിനും, സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ സെപ്റ്റംബര്‍ മൂന്നിനും പ്രദര്‍ശനത്തിനെത്തി.എന്നാൽ പ്രേക്ഷകർക്കിടയിൽ ഒരുപാട് ചർച്ചചെയ്യപ്പെട്ടെങ്കിലും മോഹന്‍ലാലിന്‍റെ ‘യോദ്ധയ്ക്ക് ‘ ബോക്സോഫീസില്‍ കാര്യമായ ഒരു ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പക്ഷെ മമ്മൂട്ടി – ഫാസില്‍ ടീമിന്റെ ഇമോഷണല്‍ ഡ്രാമയായ ‘പപ്പയുടെ സ്വന്തം അപ്പൂസ്’ ജനപ്രിയ ചിത്രമായി മുന്നേറുകയും ചെയ്തു. ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും അത് വരെയുള്ള മമ്മൂട്ടി സിനിമകളില്‍ നിന്ന് ‘പപ്പയുടെ സ്വന്തം അപ്പൂസ്’ വലിയ കുതിപ്പ് നടത്തി.മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായ സിനിമ മാറുകയും ചെയ്തു.

മോഹന്‍ലാലും ജഗതി ശ്രീകുമാറും ഒന്നിച്ചുള്ള അഭിനയത്തിലെ കെമിസ്ട്രി ‘യോദ്ധ’യുടെ ആദ്യ പകുതിക്ക് ഒഴുക്ക് നല്‍കിയപ്പോള്‍ സിനിമയുടെ രണ്ടാം പകുതി അന്നത്തെ സിനിമാ പ്രേക്ഷകന്റെ കാഴ്ച നിലാവരത്തിനു യോജിച്ചതല്ലായിരുന്നു എന്ന് തന്നെ പറയണം, കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം ‘പപ്പയുടെ സ്വന്തം അപ്പൂസി’ന്‍റെ സാമ്ബത്തിക വിജയത്തിനു കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു.

മമ്മൂക്കയുടേയും ലാലേട്ടന്റെയും കഥാപാത്രങ്ങളിലൂടെ പോകുമ്പോൾ അതിനെ മറികടക്കുന്ന ഒരു പ്രകടനം മറ്റൊരു നടനിൽ നിന്നും കാണാൻ സാധ്‌ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് . ഇവർ സന്തുലിതമായി വേഷങ്ങളെ കൈകാര്യം ചെയ്തു നമുക്ക് മുൻപിൽ വയ്ക്കുമ്പോൾ പകരം ഒരാളെ സങ്കല്പിക്കാൻ സാധിക്കുന്നല്ല. അമരത്തിലെയും പൊന്തന്മാടയിലെയും വിധേയനിലെയും ഒന്നും മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മറ്റൊരാളായി സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നല്ല. സ്ഫടികത്തിലും തൂവാനത്തുമ്പികളിലുമൊന്നും കണ്ട മോഹൻലാലിന് പകരം മറ്റാരെയേലും മാറ്റി ചിന്തക്കാൻ സാധിക്കുമോ ? ഇല്ലെന്നാണ് ഉത്തരം . ഉറപ്പ് .അവരുടെ കാലഘട്ടത്തിൽ മറ്റൊരു അഭിനേതാവിനും ഒരു ജനക്കൂട്ടം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. സിനിമ തിയേറ്ററുകളിൽ ആളുകളെ ഇത്രയധികം എത്തിക്കാൻ മറ്റൊരു നടനും സാധിച്ചില്ല എന്ന് നിസംശയം പറയാം .

about mamootty mohanlal

More in Malayalam

Trending

Recent

To Top