
Social Media
കണ്ണിലേക്ക് നോക്കി ചിരിപ്പിക്കല്ലെടി; പുത്തൻ ചിത്രങ്ങളുമായി ജൂഹിയും റോവ്..
കണ്ണിലേക്ക് നോക്കി ചിരിപ്പിക്കല്ലെടി; പുത്തൻ ചിത്രങ്ങളുമായി ജൂഹിയും റോവ്..
Published on

മിനിസ്ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരമാണ് ഉപ്പും മുളകിലെ ലച്ചു എന്ന ജൂഹി റുസ്തഗി. ജൂഹിയുടെയും ഭാവി വരൻ റോവിൻേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രോവിന്‍ ജൂഹിയെ എടുത്ത് നില്ക്കുന്ന ഫോട്ടോ ജൂഹി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ജൂഹിയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രവുമായി റോവ്. കഴിഞ്ഞ ദിവസം ജൂഹി പാട്ടുപാവാടയിലാണെങ്കിൽ ഇക്കുറി വെള്ള വസ്ത്രമണിഞ്ഞാണ് എത്തിയത്
“പ്രണയം അവളിൽ ഒരു സ്നേഹക്കൂട് കൂട്ടി എന്നാണ്” റോവ് പങ്ക് വച്ച ചിത്രത്തിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇരുവരുടെയും കണ്ണിൽ കാണാം പ്രണയം എന്നാണ് ആരാധകർ പറയുന്നത്.
ഇരുവരുടെയും സേവ് ദി ഡേറ്റ് രംഗങ്ങളാണോ ഇതെന്ന സംശയവും പ്രേക്ഷകർക്കുണ്ട്. അഭിനയത്തിലും മോഡലിങ്ങിലും താല്പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. രാജസ്ഥാൻ സ്വദേശി രഗവീർ ശരൺ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി .
about juhi rustogi in uppum mulakum
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...