
Social Media
എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ?ട്രോളിന് വായടപ്പിക്കും മറുപടിയുമായി സുരേഷ് ഗോപി!
എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ?ട്രോളിന് വായടപ്പിക്കും മറുപടിയുമായി സുരേഷ് ഗോപി!
Published on

ഒരുകാലത്ത് മലയാള സിനിമയിൽ മമ്മുട്ടി,മോഹൻലാൽ താരരാജാക്കന്മാർക്കൊപ്പം ഇഞ്ചോടിഞ്ചു നിന്ന സൂപ്പർ താരമാരെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്ന് ഉത്തരം പറയാം,കാരണം എല്ലാം കൊണ്ട് നല്ല ഒരു നായകനായിരുന്നു സുരേഷ് ഗോപി, ഇപ്പോഴിതാ മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന താരം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരികയാണ്.ഈ തിരിച്ചു വരവിൽ സുരേഷ് ഗോപി അഭിനയിച്ച ആദ്യ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു.മാത്രമല്ല ” ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ” എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുകയാണ് . അതുമാത്രമല്ല ഇപ്പോഴിതാ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ്സ് ചിത്രമായ കാവൽ ഇന്ന് മുതൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കസബ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്.
പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പാത്രമാകാറുണ്ട് സുരേഷ് ഗോപി,എന്നാലിപ്പോൾ ഇതാ ഇന്ന് പുതിയ തുടങ്ങുന്ന വിവരം സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ കളിയാക്കുന്ന കമന്റുമായി വന്ന ഒരാൾക്ക് സുരേഷ് ഗോപി കൊടുത്ത മാസ്സ് മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്, കൂടാതെ സന്തോഷ് ടി കെ തേക്കിൻക്കാട്ടിൽ എന്ന ഒരാൾ സുരേഷ് ഗോപിയോട് ചോദിച്ചത് ഈ ചിത്രം പറയുന്നത്, എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ എന്നാണ്.എന്നാൽ അതിനു സുരേഷ് ഗോപി കൊടുത്ത മറുപടി കൊടുത്തത് വൈറലാകുകയാണ്,ആ മറുപടി ഇങ്ങനെ… വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനു എതിരെ കാവൽ നിൽക്കുന്ന കഥയാ സേട്ടാ എന്നാണ് കമന്റ് നൽകിയത്. ഇപ്പോൾ സുരേഷ് ഗോപിയുടെ മറുപടിക്കു വലിയ പ്രചാരമാണ് കിട്ടുന്നത്.കൂടാതെ സിനിമയേയും രാഷ്ട്രീയത്തേയും രണ്ടായി കാണണം എന്നും മറ്റുള്ളവർ ആ കമന്റ്റ് ഇട്ട സന്തോഷിനെ ഉപദേശിക്കുന്നുണ്ട്.ഈ പ്രതികാരങ്ങളൊക്കെയും താരത്തിന്റെ തിരിച്ചു വരവിനെ എത്തിക്കുന്നവരാകും പക്ഷെ, ഏതായാലും ഒരു വമ്പൻ തിരിച്ചു വരവിനു തന്നെയാണ് സുരേഷ് ഗോപി ഒരുങ്ങുന്നത് എന്ന് വ്യക്തം.
about suresh gopi
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...