
Malayalam Breaking News
മരക്കാർ കളിക്കളത്തിലേക്ക്, ടീസർ ഇന്നെത്തുന്നു;കാത്തിരിപ്പിൽ ആരാധകർ!
മരക്കാർ കളിക്കളത്തിലേക്ക്, ടീസർ ഇന്നെത്തുന്നു;കാത്തിരിപ്പിൽ ആരാധകർ!
Published on

മലയാള പ്രേക്ഷകാരും,സിനിമ ലോകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ ഇന്നെത്തുമെന്ന് അറിയിച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.മാത്രമല്ല “ഇന്ന് വൈകുന്നേരം നാല് മണിക്കാണ്” ടീസറെത്തുന്നത്.അതുമാത്രമല്ല ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് എന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്.
ഒരുപാട് പ്രത്യകഥകൾ കൂടിച്ചേർന്നതാണ് ഈ ചിത്രം അതുമാത്രമല്ല, ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുണ്ട് കൂടാതെ സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് “മരക്കാര്‍- അറബിക്കടലിന്റെ സിംഹം”. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.”മധു, പ്രണവ് മോഹന്‍ലാല്‍, അര്ജുന് സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്” തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറക്കാർ ഇനിയുള്ള ദിവസങ്ങളിൽ പുറത്തു വിടുമെന്നാണ് പറയുന്നത്,മാത്രമല്ല ചിത്രം നിര്‍മിക്കുന്നത് “ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും” ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍.കൂടാതെ “മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി” എന്നീ ഭാഷകളില്‍ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക.ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലും ഊട്ടി, രാമേശ്വരം എന്നീ സ്ഥലങ്ങളില്‍ വച്ചായിരുന്നു ചിത്രീകരണം നടന്നത്.
about marakkar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...