
Malayalam Breaking News
‘ഇന്ന് ഇവർ സമ്മതമാണോ എന്ന് പള്ളിയിൽ പറയുമോ ഇല്ലയോ എന്ന ടെൻഷനിനിലായിരുന്നു’; ലാൽ
‘ഇന്ന് ഇവർ സമ്മതമാണോ എന്ന് പള്ളിയിൽ പറയുമോ ഇല്ലയോ എന്ന ടെൻഷനിനിലായിരുന്നു’; ലാൽ
Published on

നടൻ ബാലു വർഗീസിന്റെയും എലീന കാതറിന്റെയും വിവാഹ നിശ്ചയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
ഇരുവർക്കും ആശംസകൾ അറിയിക്കാൻ നടൻ ലാൽ സ്റ്റേജിൽ എത്തുകയും കുറേ ദിവസത്തെ ആകാംഷയ്ക്കും സസ്പെൻസിനുമൊക്കെ വിരാമമിട്ട ദിവസമാണ് ഇതെന്നും ലാൽ പറയുകയുണ്ടായി. ഇന്ന് ഇവര്‍ സമ്മതമാണോ എന്ന് പള്ളിയിൽ പറയുമോ ഇല്ലയോ എന്ന ടെൻഷനിനിലായിരുന്നെന്നും താനെന്നും ലാൽ പറഞ്ഞു.
നടൻ ലാൽ ബാലുവിന്റെ ബന്ധു കൂടിയാണ്.
ഇരുവരും വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയത്.
കഴിഞ്ഞ മാസമായിരുന്നു എലീനയുടെ പിറന്നാൾ.അന്ന് ആഘോഷച്ചടങ്ങിൽ വെച്ച് ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രണയം പുറത്തുവിട്ടത്. റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡങ്ങിലേക്കെത്തുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
about balu vargeese engagement
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...