
Malayalam
സിനിമയിൽ മേക്കപ്പ് ഇടുന്നതിനു ഒരു കാരണമുണ്ട്;ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ!
സിനിമയിൽ മേക്കപ്പ് ഇടുന്നതിനു ഒരു കാരണമുണ്ട്;ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ!

ഇപ്പോൾ മലയാള സിനിമ ലോകത്തും,സോഷ്യൽ മീഡിയയിലടക്കം വാർത്തയാകുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ വാർത്തകളാണ്, ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.ഓരോ സിനിമ താരങ്ങളുടെ അമിത മേക്കപ്പ് ഉപയോഗം പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്.മാത്രമല്ല പ്രായമായിട്ടും ഇപ്പോഴും അമിതമായ മേക്കപ്പിനെ ആശ്രയിക്കാറുണ്ടെന്നാണ് വിമർശനം ഉയരുന്നത്,എന്നാൽ ഇപ്പോഴിത ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ രംഗത്ത് എത്തിയിരിക്കുകയാണ്.അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വാർദ്ധക്യ ജീവിതത്തെ കുറിച്ചും മേക്കപ്പിന്റെ അമിത ഉപയേഗത്തെ കുറിച്ചും മോഹൻലാൽ വെളിപ്പെടുത്തിയത്. മാത്രമല്ല വാര്‍ദ്ധക്യത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടമായിട്ടാണ് മോഹൻലാൽ വിശേഷിപ്പിക്കുന്നത്.
അതുമാത്രമല്ല “എല്ലാ മനുഷ്യരെയും പോലെ തനിക്കും വാര്‍ദ്ധക്യവും ജരാനരകളും ഒരുനാള്‍ മരണവും സംഭവിക്കും” എന്നും,അതിനെക്കുറിച്ച് ബോധവാനാണെന്നും ഒരിക്കലും ഞാനതില്‍ നിന്നും ഒളിച്ചോടില്ല. ഒളിച്ചോടാന്‍ സാധിക്കുകയുമില്ലെന്നും താരം പറയുന്നു.കൂടാതെ ഞാൻ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ തൊണ്ണൂറുവയസ്സുകാരനായിട്ടാണ് അഭിനയിച്ചതെന്നും,അത് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ നാടകം ആയിരുന്നെന്നും പറയുന്നു.ഇനി അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ തിരിച്ചാണ് വളരുന്നത് എന്നുപറയാം.
കൂടാതെ തന്റെ നിലപാടും താരം വ്യക്തമാക്കുന്നുണ്ട്, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് വാർദ്ധക്യമെന്ന് കരുതുന്ന ആളാണ് ഞാൻ.കൂടാതെ ആ സമയത്ത് ആരോടും ക്ഷോഭിക്കാതെ, ആരെയും വെറുപ്പിക്കാതെ, കുറ്റം പറയാതെ, വിമര്‍ശിക്കുകയോ ചീത്തപറയുകയോ ചെയ്യാതെ ജീവിക്കാന്‍ സാധിച്ചാല്‍ തന്നെ അതൊരു വലിയ കാര്യമാണ്- ലാൽ പറഞ്ഞു. വാർദ്ധക്യത്തെ ഇങ്ങനെ നോക്കി കാണുന്ന ആൾ എന്തിന് മേക്കപ്പിന് ആശ്രയിക്കുന്നു എന്നുളള ചോദ്യത്തിനും താരം കൃത്യമായി മറുപടി നൽകിയിട്ടുണ്ട്.കൂടാതെ സിനിമയിൽ മേക്കപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്.നടന് എന്തു സംഭവിക്കുമെന്നതിനെക്കാള് ഞാന്‍ എന്ന മനുഷ്യന് എന്തു സംഭവിക്കുമെന്നല്ലേ ആലോചിക്കേണ്ടത്. നമ്മള് ആരോഗ്യത്തോടെയിരുന്നാലല്ലേ മറ്റെല്ലാമുള്ളൂ- താരം പറഞ്ഞു.
about mohanlal
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...