
Malayalam
രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥ;പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്!
രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥ;പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്!

പൃഥ്വിരാജിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്നു ചിത്രമാണ് അയ്യപ്പനും കോശിയും. ഇപ്പോളിതാ ഇതിന് പിന്നാലെ തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പൃഥ്വിരാജ്.ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായതിന് പിന്നാലെയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.ഒരു യുദ്ധകഥയുമായിട്ടാണ് പൃഥ്വി ഇത്തവണ എത്തുന്നത്. ഇതേക്കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന് അറിയിച്ചിരിക്കുന്നത്.
1947ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്ഐ മൂന്നാമതും ആക്രമണത്തിനൊരുങ്ങുന്നു, ഇന്ത്യന്‍ ഇന്റലിജന്‍സ് നേത്വത്വത്തില്‍ ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയല്‍ക്കാരുമായി നാലാമതൊരു യുദ്ധമല്ല മറുപടി എന്നവരറിയുന്നു. ഇവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്ക് കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു.
സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയുമായാണ് പൃഥ്വി എത്തുന്നത്. രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിതെന്നാണ് സൂചന. സിനിമയെക്കുറിച്ചുളള മറ്റ് വിവരങ്ങള്‍ നാളെയാണ് അണിയറക്കാര്‍ പുറത്തുവിടുക. ജനുവരി 26 രാവിലെ പത്ത് മണിക്കാണ് പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.മാത്രമല്ല പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തിലുണ്ടാവുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
about prithviraj new movie
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...