
Malayalam
ഷൈലോക്കിന്റെ സംവിധായകന് ജോബി ജോര്‍ജ് നൽകിയ സ്നേഹോപകാരം കണ്ടോ?എന്തായാലും അജയ് വാസുദേവിന് കോളടിച്ചു!
ഷൈലോക്കിന്റെ സംവിധായകന് ജോബി ജോര്‍ജ് നൽകിയ സ്നേഹോപകാരം കണ്ടോ?എന്തായാലും അജയ് വാസുദേവിന് കോളടിച്ചു!

മമ്മൂട്ടി ചിത്രം ഷൈലോക്കിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ വിജയം തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ഇപ്പോളിതാ ഷൈലോക്കിന്റെ വിജയത്തിൽ സന്തോഷം പങ്കുവെക്കുകയാണ് നിർമാതാവ് ജോബി ജോര്‍ജ്.വെറുതെ പങ്കുവെക്കുകയല്ല കേട്ടോ സംവിധായകൻ അജയ് വാസുദേവിന് ആഢംബര ഫോൺ സമ്മാനിചാണ് സന്തോഷ പ്രകടനം.
ഷൈലോക്ക് റിലീസായ അതേ ദിവസമായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും.രണ്ടാഘോഷവും അണിയറ പ്രവർത്തകർ ഒരുമിച്ചാണ് നടത്തിയത്.ഈ വേളയിലാണ് സംവിധായകന് സർപ്രൈസ് ഗിഫ്റ്റുമായി നിർമാതാവ് ജോബി ജോർജ് എത്തിയത്. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലാണ് നിർമാതാവ് ഗിഫ്റ്റ് ആയി നൽകിയത്.
പുതിയ ചിത്രമായ ദ് പ്രീസ്റ്റിന്റെ ലൊക്കേഷനിൽ വച്ചാണ് മമ്മൂട്ടി ഷൈലോക്കിന്റെ വിജയം ആഘോഷിച്ചത്. കേക്കുമായി എത്തിയ അണിയറക്കാർക്ക് മുന്നിൽ നിറഞ്ഞ സന്തോഷത്തോടെ മമ്മൂട്ടി എത്തി. സംവിധായകൻ അജയ് വാസുദേവിന്റെ വകയായി മമ്മൂട്ടിയ്ക്ക് സ്നേഹ ചുംബനം. നിറഞ്ഞ ചിരിയോടെ ആ സ്നേഹം സ്വീകരിച്ച ശേഷം അദ്ദേഹം കേക്ക് മുറിച്ച് എല്ലാവർക്കും നൽകി. അജയ് വാസുദേവിന്റെ പിറന്നാൾ ആഘോഷം കൂടിയായി മാറി ഇൗ മധുരം പങ്കിടൽ. പിന്നീട് സെറ്റിലുള്ളവർക്കൊപ്പം സെൽഫിയുമെടുത്താണ് അദ്ദേഹം ഷൂട്ടിങ്ങിനായി മടങ്ങിയത്.
കേരളത്തിലെങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് അജയ് വാസുദേവിനൊപ്പം മമ്മൂട്ടി എത്തുന്നത്.
about shylock movie
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...