Connect with us

ക്യാപ്റ്റന്‍സി ടാസ്‌ക്കിൽ രജിത്ത് കുമാറിനെ കൂട്ടമായി ആക്രമിച്ചു;വീണത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്ന് വീണ!

Malayalam

ക്യാപ്റ്റന്‍സി ടാസ്‌ക്കിൽ രജിത്ത് കുമാറിനെ കൂട്ടമായി ആക്രമിച്ചു;വീണത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്ന് വീണ!

ക്യാപ്റ്റന്‍സി ടാസ്‌ക്കിൽ രജിത്ത് കുമാറിനെ കൂട്ടമായി ആക്രമിച്ചു;വീണത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്ന് വീണ!

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് സീസൺ 2 മൂന്നാം വാരം പിന്നിടുകയാണ്.ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പരിപാടി ചൂടുപിടിക്കുകയാണ്.ആദ്യമൊക്കെ ശാന്തമായി പരിപാടി മുന്നോട്ട് പോയെങ്കിലും പതിയെ പതിയെ ചേരി തിരിഞ്ഞ് പോരിടുന്നതാണ് ഇപ്പൊ കാണുന്നത്. ക്യാപ്റ്റന്‍സി ടാസ്‌കാണ് ബിഗ്‌ബോസിലെ മറ്റെല്ലാ ടാസ്കിനെക്കാളും രസകരമായത്.ക്യാപ്റ്റനാകാൻ വീട്ടിനുള്ളിൽ എല്ലാവരും പരസ്പരം പോരിടുന്നത് വരെ കാണാൻ.ക്യാപ്റ്റനായാൽ പിന്നെ എലിമിനേഷനില്‍ നിന്നും രക്ഷപ്പെടാമെന്നുള്ള ഗുണവുമുണ്ട്.നിലവില്‍ പ്രദീപ് ചന്ദ്രനായിരുന്നു ക്യാപ്റ്റന്‍.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ പുതിയ ആഴ്ചയിലേക്ക് ക്യാപ്റ്റനെ കണ്ടെത്തുന്നതിനായി ടാസ്‌ക് കൊടുത്തിരുന്നു. ബിഗ്‌ബോസിലെ മൂന്ന് പ്രധാന മത്സരാർത്ഥികളായ വീണ, ഫുക്രു, രജിത് എന്നിവരായിരുന്നു മത്സരിച്ചത്. എന്നാൽ ഇപ്പോൾ വീണ, ഫുക്രുവിനുമെതിരെ പരാതിയുമായി രംഗത്തിയിരിക്കുകയാണ് രജിത്ത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ള ഗെയിമില്‍ തന്നെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചതാണെന്ന് രജിത്ത് പറയുന്നത്. ആദ്യ റൗണ്ടില്‍ അവര്‍ രണ്ട് പേരും ഒരുമിച്ചിട്ട് എന്നെ അറ്റാക്ക് ചെയ്യുകയായിരുന്നു. ഇതാണ് എലിമിനേഷന്റെ കാര്യത്തില്‍ ആകുലതയോടെ ചോദിക്കുന്നതെന്നും രജിത്ത് വ്യക്തമാക്കി. ചേട്ടനോട് വിരോധമുള്ളവരാണ് കൂടുതലും നോമിനേറ്റ് ചെയ്യുന്നതെന്ന് പ്രദീപ് രജിത്തിനോട് പറയുന്നു.

എന്നാൽ രജിത്ത് വീണത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്നും,കാലൊക്കെ പൊക്കി അടിച്ചെന്നും വീണ പറയുന്നു. രജിത്ത് ഇന്റലിജെന്‍ഡാണ്,ബുദ്ധി കൊണ്ടാണ് അദ്ദേഹം കളിക്കുന്നതെന്നാണ് ആര്യ പറയുന്നത്. ഗെയിമില്‍ നിന്നും പുറത്ത് പോവരുതായിരുന്നെന്നും മത്സരത്തില്‍ പിടിച്ച്‌ നില്‍ക്കണമായിരുന്നെന്നും ആര്യ പറയുമ്ബോള്‍ പുള്ളിയെ ഞങ്ങള്‍ ടാര്‍ഗറ്റ് ചെയ്തതായി തോന്നിയിട്ടുണ്ടാവുമെന്ന് വീണ സൂചിപ്പിക്കുന്നു.കളിച്ച്‌ നിന്നിരുന്നേല്‍ കുറച്ച്‌ കഴിയുമ്ബോള്‍ ഞാന്‍ ക്ഷീണിക്കും. അന്നേരം മുന്നേറാമായിരുന്നു. എന്നാല്‍ പുള്ളിയ്ക്ക് അത് മനസിലായില്ല. എന്നാല്‍ നല്ല പ്രായമുള്ള മനുഷ്യനാണെങ്കിലും അദ്ദേഹത്തിന് ആരോഗ്യമുണ്ടെന്നും നല്ല അടിയാണ് അടിച്ചതെന്നും വീണ പറയുന്നു. ഫുക്രുവിനും നല്ലത് പോലെ കിട്ടിയിട്ടുണ്ടെന്ന് ആര്യയും പറയുന്നു.എന്തായാലും രജിത്ത് ബിഗ്‌ബോസിനോട് പരാതി പറഞ്ഞിരിക്കുകയാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജിത്ത് കുമാറിനെതിരെ പലരും സംസാരിക്കുന്നുണ്ടായിരുന്നു. റെജിത്ത് ബുദ്ധി വെച്ചാണ് കളിക്കുന്നതെന്നും അതുകൊണ്ട് തന്നെ നമ്മുക്ക് ഒറ്റക്കെട്ടായി നിൽക്കണമെന്നും ബിഗ്‌ബോസിൽ പലരും ചർച്ച ചെയ്യുന്നുണ്ട്.

rejith kumar in bigboss

More in Malayalam

Trending

Recent

To Top