
Malayalam
ആര്യ പ്രണയത്തിലോ.. ബിഗ് ബോസ്സില്‍ മനസ്സുതുറന്ന് ആര്യ;ആര്യ പറയുന്ന ആ ‘ജാന്‍’ ആര്?
ആര്യ പ്രണയത്തിലോ.. ബിഗ് ബോസ്സില്‍ മനസ്സുതുറന്ന് ആര്യ;ആര്യ പറയുന്ന ആ ‘ജാന്‍’ ആര്?
Published on

ബിഗ്ബോസ് സീസൺ 2 വലിയ വിവാദങ്ങളാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കുന്നത്.മത്സരാർത്ഥികൾ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഇഗ്ബോസ്സിന് വെളിയിൽ വലിയ വർത്തയാകുകയാണ്.ഇപ്പോൾ ബിഗ് ബോസ്സിൽ പ്രണയം വിരിയുന്നതിന്റെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പേർളി ശ്രീനിഷ് പ്രണയം ഇത്തവണയും ആവർത്തിക്കുമോ എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകർ. അതിന്റെ സൂചനകളും പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ബിഗ് ബസ്സിലെ മത്സരർത്ഥികളായ സുജോ മാത്യു, അലക്സാൻഡ്ര എന്നിവർ പ്രണയത്തിലാണ് എന്ന സൂചനകളാണ് ബിഗ് ബോസ്സിലെ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് മറ്റൊരു വാർത്തയാണ് പുറത്തുവന്നത്. രേഷ്മയും സുജോയും പ്രണയത്തിലാണ് എന്ന വെളിപ്പെടുത്തലുമായി രഘു എത്തിയപ്പോഴാണ് പ്രേക്ഷകരെ കുഴപ്പിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇതിനെത്തുടർന്ന് അവരിരുവരുടെയും പെരുമാറ്റവും പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയിരുന്നു . എന്നാൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പി ച്ചുകൊണ്ട് മറ്റൊരാളാണ് ബിഗ് ബോസ്സിൽ ആദ്യമായി പ്രണയം വെളിപ്പെടുത്തിയത്. നടിയും മോഡലുമായ ആര്യയാണ് തന്റെ മനസ്സ് തുറന്നത്.
ബിഗ് ബോസ്സിൽ മത്സരാത്ഥികൾക്ക് ലഭിച്ച ടാസ്ക്കിനിടെയാണ് ആര്യ പ്രണയം വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ‘മിസ് ചെയുന്ന വ്യക്തിയെ മറ്റുള്ളവരോട് പങ്കുവെക്കാനായിരുന്നു മത്സരർത്ഥികൾക്ക് ലഭിച്ച ടാസ്ക്ക്. കൂടുതൽ പേരും മാതാപിതാക്കളെയും ഭാര്യയെയും, മക്കളെയും ഒക്കെയാണ് പരാമർശിച്ചത്. ഇതിൽ വ്യത്യസ്തമായ വെളിപ്പെടുത്തൽ സുജോയുടെതായിരുന്നു. താൻ തന്റെ ബൈബിളിനെ ഏറ്റവും കൂടുതൽ മിസ് ചെയുന്നു എന്നാണ് സുജോ വെളിപ്പെടുത്തിയത്. താൻ ദിവസവും ഉണരുമ്പോഴും ഉറങ്ങുന്നതിനു മുന്ബെയും ആദ്യം ചെയുന്നത് ബൈബിൾ വായിക്കുക എന്നതാണ്. അതിനു ശേഷമേ താൻ മറ്റെന്തെങ്കിലും ചെയ്യുകയുള്ളൂ. എന്നാൽ ഏവരെയും ഞെട്ടിച്ചത് ആര്യയുടെ തുറന്നു പറച്ചിലായിരുന്നു. താൻ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് തന്റെ മകൾ റോയയെയാണെന്നും കൂടാതെ താൻ ജാൻ എന്ന് വിളിക്കുന്ന വ്യക്തിയെയും ആണ് എന്ന ആര്യയുടെ വെളിപ്പെടുത്തൽ ആണ് മറ്റ് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചത്. എന്നാൽ ഇപ്പോൾ ആരാണ് വ്യക്തി എന്ന് തനിക്ക് വെളിപ്പെടുത്താനാകില്ല എന്നും എന്നാൽ ബിഗ് ബോസ് സീസൺ രണ്ട് അവസാനിക്കുന്നതിനു മുൻപ് എല്ലാവരും അതറിയും എന്ന് കുടി ആര്യ കൂട്ടിച്ചേർത്തു. ഈ വിവരമെല്ലാം വീണ നായർക്കും അറിയാം എന്ന സൂചനയും ആര്യ നൽകി. തന്റെ ജീവിതത്തിൽ എല്ലാം ഈ വ്യക്തികൾ ആണെന്നും ആര്യ കൂട്ടിച്ചേർത്തു. ആര്യ പ്രണയത്തിൽ ആണെന്ന സൂചനയാണ് ആര്യയുടെ വാക്കുകളിലൂടെ ലഭിക്കുന്നത്.
ആര്യയും ഭർത്താവ് രോഹിത്തും വേര്‍പിരിഞ്ഞിരുന്നു. പ്രണയവിവാഹമായിരുന്നു ആര്യയുടെയും രോഹിത്തിന്റെയും. എന്നാൽ പിരിഞ്ഞതിനുശേഷവും തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് ആര്യ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു സിംഗിൾ മദറാണെന്നു അടുത്തിടെ താരം സമൂഹ മധ്യത്തിലൂടെ പ്രേക്ഷകരുടെ അന്നെഷണങ്ങൾക്ക് മറുപടി നൽകിയിരുന്നു. ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.എന്നാൽ ഇപ്പോൾ ആര്യയുടെ പുതിയ വെളിപ്പെടുത്തൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ. സ്വതസിദ്ധമായ ഹാസ്യവും തന്റേതായ സ്റ്റൈല്‍ സ്റ്റേമെന്റ് കൊണ്ടും മിനിസ്ക്രീനിലെ വേറിട്ടവ്യക്തിത്വമായ ആര്യ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പ്രണയത്തെക്കുറിച്ചറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.
about bigboss malayalam
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...