Connect with us

ബിഗ്‌ബോസിൽ ഇപ്പോൾ എവിടെ നോക്കിയാലും പ്രണയം;ആരാധകർ ആകെ കൺഫ്യൂഷനിൽ!

Malayalam

ബിഗ്‌ബോസിൽ ഇപ്പോൾ എവിടെ നോക്കിയാലും പ്രണയം;ആരാധകർ ആകെ കൺഫ്യൂഷനിൽ!

ബിഗ്‌ബോസിൽ ഇപ്പോൾ എവിടെ നോക്കിയാലും പ്രണയം;ആരാധകർ ആകെ കൺഫ്യൂഷനിൽ!

വിവിധ ഭാഷകളിലെ പ്രേക്ഷകരെ ആവേശത്തെ കൊള്ളിച്ചുകൊണ്ട് ബിഗ് ബോസ് മുന്നേറുകയാണ്. 16 മത്സരാർത്ഥികളുമായി  16 ദിനങ്ങൾ പിന്നിട്ട ബിഗ് ബോസ് സീസൺ രണ്ട് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ആദ്യ എലിമിനേഷനും പിന്നിട്ട  മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയിൽ ഇപ്പോൾ ഒരു പുതിയ അദ്ധ്യായം തുടങ്ങിയിരിക്കുകയാണ്. മത്സാർത്ഥികൾ പരസ്പ്പരം മനസ്സിലാക്കിയും കാര്യങ്ങൾ തുറന്നു പങ്കു വെക്കുവാനും തുടങ്ങിയിരിക്കുന്നു. ബിഗ് ബോസ്സിൽ ഇപ്പോൾ വളരെ രസകരമായ രംഗങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസ്സിൽ ത്രികോണ പ്രണയമുണ്ട് എന്നതിന്റെ സൂചനയാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്ക് ലഭിക്കുന്നത്.  മത്സരാര്ഥികളിൽ ഒരാളായ പരീക്കുട്ടിയാണ് ഇപ്പോൾ ഈ പുതിയ സംസാഹായത്തിനു വഴിതെളിയിച്ചിരിക്കുന്നത്.

ആദ്യം സുജോയുടെയും അലക്‌സാന്ദ്രയുടെയും പേരുകളാണ് ഉയർന്നു വന്നിരുന്നത്. ഇരുവരും  പ്രണയത്തിലാണെന്ന് സൂചനകൾ മറ്റ് മത്സരാർത്ഥികളുൾടെ സംഭാഷണങ്ങളിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ സജിയും അലക്സന്ദ്രയും മറ്റുള്ളവരുടെ കളിയാക്കലുകളും ഏറ്റുവാങ്ങിയിരുന്നു. ഇവരുടെ പെരുമാറ്റവും മറ്റുള്ളവരിൽ സംശയം ജനിപ്പിച്ചിരുന്നു. മത്സരാർത്ഥികൾക്ക് ആദ്യമായി ലഭിച്ച വീക്കിലി റ്റെസ്ക്കിലും ഇരുവർക്കും ലഭിച്ചത് കമിതാക്കളുടെ കഥപാത്രമായിരുന്നു. എന്നാൽ മറ്റൊരു ദിവസം ആർ  ജെ രഘു നടത്തിയ വെളിപ്പെടുത്തലാണ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയത്. രേഷ്മക്ക് സുജോയോട് പ്രണയമുണ്ടെന്നും അത് സുജോയ്ക്കും അറിയാമെന്നുമാണ് രഘു ഫുക്രുവിനോട് വെളിപ്പെടുത്തിയത്. ഇരുവരുടെയും  മേൽ  ശ്രദ്ധ വേണമെന്നും രഘു ഫുക്രുവിന് നിർദേശം നൽകുന്നു. ഇതിനൊക്കെ ശേഷമാണു ബിഗ് ബോസ്സിലെ പുതിയ കാമുകൻ വെളിച്ചത്തുവരുന്നത്.

പരീക്കുട്ടിയുടെ പെരുമാറ്റത്തിൽ നിന്നും പരീക്കുട്ടിക്ക് രേഷ്മയോട് പ്രണയമുണ്ടെന്നു കണ്ടെത്തിയത് വീണയും  കൂട്ടരുമാണ്. രേഷ്മ മറ്റൊരു മത്സരാർത്ഥിയായ പ്രദീപിന് തലമുടിയിൽ ഡൈ ചെയ്തു കൊടുത്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടർന്ന് പരീക്കുട്ടി രേഷ്മയും പ്രദീപും അടുപ്പത്തിലാണെന്ന രീതിയിൽ മറ്റുള്ളവരോട് സംസാരിച്ചു. പേർളി ശ്രീനിഷ് പോലെ പ്രദീപ് രേഷ്മ എന്നാണ് പരീക്കുട്ടി പരാമർശിച്ചത്. എന്നാൽ ഇതൊക്കെ പറയുമ്പോൾ പരീക്കുട്ടിയുടെ മുഖം വാടിപ്പോകുന്നതെന്തുകൊണ്ടാണെന്നു വീണ ചോദിക്കുന്നു. തുടർന്ന് ഏവരും ചേർന്ന് പരീക്കുട്ടിയെ കളിയാക്കുകയും ചെയ്തു. ഇതിനുശേഷം വീണ രേഷ്മയെ മാറ്റി നിർത്തി ഇക്കാര്യം ചോദിക്കുകയും ചെയ്തു. എന്നാൽ തനിക്കൊന്നുമറിയില്ല എന്നും തനിക്ക് താല്പര്യമില്ല എന്നുമൊക്കെയാണ് രേഷ്മ പ്രതികരിച്ചത്. ഈ കാര്യങ്ങളൊക്കെ വീണ ആര്യയെ അറിയിക്കുകയും ചെയ്തു. അതുപോലെ തന്നെ വീണയും ഫുക്രുവും ചേർന്ന് പ്രദീപിനോടും വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ എപ്പിസോഡിൽ പരീക്കുട്ടിയുടെ പാട്ട്  കേട്ട് രേഷ്മ കരഞ്ഞിരുന്നു. കഴിഞ്ഞ എലിമിനേഷൻ എപ്പിസോഡിൽ മോഹൻ ലാൽ രേഷ്മയോട് കരഞ്ഞതിനെപ്പറ്റി  ചോദിക്കുകയും ചെയ്തു. പാട്ടു കേട്ടപ്പോൾ വിഷമം തോന്നി  എന്നാണ് രേഷ്മ മറുപടി നൽകിയത്. പ്രദീപിനെയും രേഷ്മയേയും മറ്റ് മത്സരാർത്ഥികൾ കളിയാക്കിയിരുന്നു.ഏതായാലും ബിഗ് ബോസ്സിൽ ഉടൻ തന്നെ ഒരു പ്രണയവാർത്ത പുറത്തുവരുമെന്നുള്ള ഉറപ്പിലാണ് പ്രേക്ഷകർ. സുജോയും സാന്ദ്രയുമാണോ അതോ പരീക്കുട്ടിയും രേഷ്മയുമാണോ എന്ന് മാത്രമേ ഇനി പ്രേക്ഷകർക്ക് അറിയേണ്ടതുള്ളൂ.

bigboss season 2 malayalam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top