
Social Media
എം80 മൂസയിലെ എന്റെ മകളായി അഭിനയിച്ച റസിയ ഇനി എയര്‍ ഹോസ്റ്റസ്;സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മി!
എം80 മൂസയിലെ എന്റെ മകളായി അഭിനയിച്ച റസിയ ഇനി എയര്‍ ഹോസ്റ്റസ്;സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മി!

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പരകളിൽ ഏറ്റവും ഇഷ്ടമുള്ള പരിപാടികളിലൊന്നായിരുന്നു”എം80 മൂസ”.ഈ പരമ്പര വളരെപെട്ടെന്നൊന്നും ആരും മറക്കാനിടയില്ല മാത്രവുമല്ല സുരഭി ലക്ഷ്മിയും വിനോദ് കോവൂരും പ്രധാന വേഷത്തിലെത്തിയ ഹാസ്യ പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.കൂടാതെ പരമ്പരയിൽ പാത്തുവും മൂസയുമായാണ് ഇവരെത്തിയത്. സ്വതസിദ്ധമായ ഇവരുടെ അഭിനയശൈലിയായിരുന്നു പരിപാടിക്ക് മാറ്റ് കൂട്ടിയത്.അതിനപ്പുറം പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. പാത്തുവിന്റേയും മൂസയുടേയും മകളായ റസിയയെ അവതരിപ്പിച്ച അഞ്ജുവിന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുരഭി. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സുരഭിയുടെ പോസ്റ്റിലൂടെ…
“M80 മൂസയിൽ എന്റെ മകളായി അഭിനയിച്ച റസിയ….അഞ്ജു ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോൾ Air Hostessനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു ഒരു Air Hostess ആകുക എന്നത്. അതിന് വേണ്ടി അവൾ കഠിന പ്രയത്നം നടത്തി പഠിച്ചു Air Hostess ആയി, എയർ ഇന്ത്യയിൽ ജോലിയും കിട്ടി,ഇന്നലെ അവൾ ആദ്യത്തെ ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്ക് പറന്നപ്പോൾ അഭിമാന നിമിഷം ആയിരുന്നു എനിക്കും.സ്വപ്ന സാക്ഷാത്കാരം,നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് എല്ലാവർക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ.അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.” ഇങ്ങനെയായിരുന്നു സുരഭിയുടെ കുറിപ്പ്.മാത്രമല്ല അഞ്ജുവിന്റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസാ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
about surabhi lakshmi facebook post
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ...
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....