
Malayalam
എന്റെ മരണം ആഗ്രഹിക്കുന്നവരാണ് എന്റെ ചുറ്റിനുമുള്ളത്; വൈകാരിക കുറിപ്പുമായി ആദിത്യന് ജയന്!
എന്റെ മരണം ആഗ്രഹിക്കുന്നവരാണ് എന്റെ ചുറ്റിനുമുള്ളത്; വൈകാരിക കുറിപ്പുമായി ആദിത്യന് ജയന്!

മലയാളികൾക്ക് സുപരിചിതനായ നടനാണ് ആദിത്യൻ ജയൻ.നദി അമ്പിളി ദേവിയുമൊത്തുള്ള വിവാഹവും അവർക്ക് കുട്ടി ജനിച്ചതുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.എന്നാൽ ഇപ്പോഴിതാ സങ്കട ഘട്ടത്തില്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുള്ള ആദിത്യന്റെ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നുത്. കുറിപ്പിന് പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്.
കുറിപ്പ് വായിക്കാം
‘കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ കുറച്ചു വിഷമത്തിലായിരുന്നു. എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവര്‍ ആണ് ചുറ്റുമുള്ളത്. എന്റെ മരണം ഉൾപ്പെടെ, അത് എനിക്ക് നന്നായി മനസിലായി, പക്ഷേ എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കൾ, അതിൽ പെൺസുഹൃത്തുക്കളും ആൺ സുഹൃത്തുക്കളുമുണ്ട് അവര്‍ക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിഇടുന്നത്.
2013 ല്‍ എന്റെ അമ്മ എന്നെ വിട്ടു പോയപ്പോൾ ഉണ്ടായ പോലത്തെ വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലും അറിയാതെ എന്റെ ഒപ്പം നിന്ന എന്റെ സുഹൃത്തുക്കൾക്ക് കൂപ്പുകൈ. അതില്‍ നിന്നും ഞാൻ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദന യായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണ്.
എതായാലും എന്റെ ഫാമിലി വിഷയമോ ഒന്നുമല്ല കേട്ടോ അതിൽ ആരും സന്തോഷിക്കണ്ട. നമ്മൾ കാരണം ആര്‍ക്കും ഒരു വിഷമവും ഉണ്ടാകരുത് അത്രേ ഉള്ളൂ. സന്തോഷമായി ഇരിക്കട്ടെ, എല്ലാവരും ഇനി എന്തെല്ലാം കാണാൻ ബാക്കി കിടക്കുന്നു അപ്പോൾ ഇനിയും മുന്നോട്ട് പോയേ പറ്റൂ. നമുക്കുള്ളത് നമുക്ക് വന്നു ചേരും എത്ര മാറി പോയാലും അല്ലാത്തത് അങ്ങു പോകും എത്ര കണ്ടതാ. എന്നായിരുന്നു ആദിത്യന് ഫേസ്ബുക്കില്‍ കുറിച്ചത്.’
about adithyan jayan post
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...