
Malayalam
ആള് നല്ല ഹാപ്പി ആണെല്ലോ,പക്ഷേ സണ്ണി വെയിൻ ശ്രദ്ധിക്കുന്നില്ല;മഞ്ജുവിന്റെ കുസൃതികൾ കണ്ടോ!
ആള് നല്ല ഹാപ്പി ആണെല്ലോ,പക്ഷേ സണ്ണി വെയിൻ ശ്രദ്ധിക്കുന്നില്ല;മഞ്ജുവിന്റെ കുസൃതികൾ കണ്ടോ!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ.ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന് വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്.ഇപ്പോൾ തമിഴ് മലയാളം സിനിമാ മേഖലയിൽ തിരക്കേറിയ താരമായിരിക്കുമാകയാണ് മഞ്ജു.മഞ്ജു മലയാളത്തിൽ ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ചതുർമുഖം.സണ്ണി വെയിനാണ് മഞ്ജുവിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്.ഇപ്പോളിതാ ചതുർമുഖം സിനിമ ലൊക്കേഷനിലെ മഞ്ജുവിന്റെ ചില കുസൃതികളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പാട്ടിനൊപ്പം കുസൃതികൾ കാട്ടി ഹാപ്പിയായി ഇരിക്കുന്ന മഞ്ജു വാര്യരെ വിഡിയോയിൽ കാണാം . എന്തായാലും ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകൻ. സിനിമ ഒരു ഹൊറർ ത്രില്ലറാണ്. രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി ചിത്രമായ കോഹിനൂറിന് തിരക്കഥയൊരുക്കിയത് ഇരുവരും ചേർന്നായിരുന്നു. ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് തോമസും ജസ്റ്റിൻ തോമസും ചേർന്നാണ് നിർമ്മാണം.
ചതുര്‍മുഖമെന്ന ചിത്രത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടയില്‍ മഞ്ജു നിലത്തേക്ക് വീഴുകയായിരുന്നു.വീഴ്ചയില്‍ കാല്‍ ഉളുക്കിയതോടെ താരത്തിന് വിശ്രമം നല്‍കുകയായിരുന്നു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. പരിക്കിന് ശേഷവും താരം ചിത്രീകരണത്തില്‍ സജീവമാണ്. സിനിമയുടെ ചിത്രീകരണം ജനുവരി 23 ന് പൂര്‍ത്തീകരിക്കാനാവുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. സംരംഭകയുടെ വേഷത്തിലാണ് താരം എത്തുന്നത്. ഹൊറര്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്. കരിയറില്‍ ഇതാദ്യമായാണ് ഹൊറര്‍ ചിത്രവുമായി സഹകരിക്കുന്നതെന്നും താനും ആകാംക്ഷയിലാണെന്നും നേരത്തെ മഞ്ജു പറഞ്ഞിരുന്നു. പതിവ് പോലെയുള്ള ഹൊറര്‍ സിനിമയല്ല ഇതെന്നും മഞ്ജു പറഞ്ഞിരുന്നു.
about manju warrier
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...