
Malayalam
അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു;എനിക്ക് വന്ന അവസരങ്ങൾ അയാൾ മനപ്പൂർവം മുടക്കി!
അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു;എനിക്ക് വന്ന അവസരങ്ങൾ അയാൾ മനപ്പൂർവം മുടക്കി!
Published on

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി തിളങ്ങി നില്ക്കുന്ന സമയത്താണ് മോഹന്ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന സിനിമയിലൂടെയാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ മീരക്ക് ലഭിച്ചില്ല എന്ന് പറയാം . മുംബയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിലെത്തിയ തന്നെ തേടി തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ എത്താത്തതെന്ന് പറയുകയാണ് മീര വാസുദേവ്.
തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയമായിരുന്നു.
മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബയിൽ ആയിരുന്നതുകൊണ്ട് അതെൊന്നും അറിഞ്ഞതേയില്ല’ -ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മീര വാസുദേവ് മനസു തുറന്നത്.
about meera in thanmathra movie
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...