
Malayalam Breaking News
എലീനയെ രൂക്ഷമായി വിമർശിച്ച് ആര്യ; അവളെബിഗ് ബോസിലേക്ക് എടുക്കാനുള്ള പ്രധാന കാരണം അത് മാത്രം…
എലീനയെ രൂക്ഷമായി വിമർശിച്ച് ആര്യ; അവളെബിഗ് ബോസിലേക്ക് എടുക്കാനുള്ള പ്രധാന കാരണം അത് മാത്രം…
Published on

ബിഗ് ബോസ്സിൽ ട്വിസ്റ്റോടെ ട്വിസ്റ്റ്. കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് രണ്ടാം ഭാഗം എത്തിയത്. എപ്പിസോഡുകളും വളരെ ആകാക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രണയ കാഴ്ചകളും, അപ്രതീക്ഷിത സംഭവങ്ങളുമായി ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്
ഇപ്പോഴിതാ ഷോയിൽ മത്സരാര്‍ത്ഥികളും അന്യോന്യം മനസ്സിലാക്കി വരികയാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ചും മറ്റ് ഇടപെടലുകളെക്കുറിച്ചുമൊക്കെ മത്സരാര്‍ത്ഥികള്‍ അന്യോന്യം സംസാരിക്കുന്നുണ്ട്. അവതാരകയായ എലീന പടിക്കലിനെക്കുറിച്ച് പലരും രഹസ്യമായി കുറ്റം പറയുന്നതാനെ കൂടുതലും കാണുന്നത്
. കഴിഞ്ഞ ദിവസം ആര്യയും സംഘവും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഗെയിമിന് ശേഷമായിരുന്നു വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച് സംസാരിച്ചത്. എലീനയെ തനിക്ക് പണ്ടേ അറിയാം, അവളുടെ ക്യാരക്ടറിനെക്കുറിച്ചും അറിയാമെന്ന് പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്. എലീനയെക്കുറിച്ച് ആര്യ പറയുമ്ബോള്‍ മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു. നേരത്തെ ഫുക്രുവും എലീനയെക്കുറിച്ച് സംസാരിച്ചിരുന്നു.
പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് അവളെക്കുറിച്ച് ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നത്. അതുകൊണ്ടാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നായിരുന്നു ആര്യ പറഞ്ഞത്. ട്രോളര്‍മാരുടെ പ്രിയതാരങ്ങളിലൊരാളാണ് എലീന. എലീനയുടെ അഭിമുഖം വന്നതിന് പിന്നാലെയായിത്തന്നെ ട്രോളുകളും പ്രചരിക്കാറുണ്ട്. ബിഗ് ബോസിലേക്ക് എലീനയെത്തിയതിന് പിന്നിലെ കാരണം ട്രോളുകളെന്നാണ് ആര്യയുടെ കണ്ടെത്തല്‍. ഇത്തവണത്തെ എലിമിനേഷന് നോമിനേഷനില്‍ എലീനയും ഇടംപിടിച്ചിട്ടുണ്ട്. മനസ്സില്‍ മറ്റെന്തൊക്കെയോ വെച്ചാണ് താരം പെരുമാറുന്നതെന്നായിരുന്നു താരത്തെ നോമിനേറ്റ് ചെയ്തവര്‍ പറഞ്ഞത്. അങ്ങനെയാണ് തനിക്ക് തോന്നുന്നതെന്നും ഇത് ശരിയാണോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എലീന ആദ്യവാരം തന്നെ പുറത്താവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. രജത് കുമാര്‍, സുജോ മാത്യു, അലക്സാന്‍ഡ്ര തുടങ്ങിയവരും ഇത്തവണ നോമിനേഷനിലുണ്ട്.
കഴിഞ്ഞ തവണ പേളി മാണിക്കെതിരെയായിരുന്നു ഫേക്കാണെന്ന ആരോപണം ഉയർന്നതെങ്കിൽ ഇക്കുറി എലീനയാണ് . യഥാര്‍ത്ഥത്തിലുള്ള എലീന ഇങ്ങനെയല്ലെന്നും ഫേക്കായാണ് ബിഗ് ബോസില്‍ പെരുമാറുന്നതെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്.
big boss malayalam
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...