
Social Media
സ്വാമി ശരണം;വിഘ്നങ്ങൾ മറികടക്കാനായി,മലകയറാൻ ഒരുങ്ങി വിഘ്നേഷ് ശിവന്
സ്വാമി ശരണം;വിഘ്നങ്ങൾ മറികടക്കാനായി,മലകയറാൻ ഒരുങ്ങി വിഘ്നേഷ് ശിവന്
Published on

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വിഘ്നേഷ് ശിവന്റെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇവരുടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്നുളള തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ വിശദീകരണം നടത്തിയില്ലെന്ന് മാത്രമല്ല തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടുമില്ല.എങ്കിൽ പോലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട് എന്നുമാത്രം.
ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ പോസ്റ്റ് ആണ് വൈറലാകുന്നത് അത് മറ്റൊന്നുമല്ല മണ്ഡലകാലം ആരംഭിച്ചതോടെ വ്രതമെടുത്ത് ശബരിമല അയ്യപ്പനെ കാണാനുള്ള ഒരുക്കത്തിലാണ് ഏവരും,ഇപ്പോൾ തമിഴ് സിനിമാ സംവിധായകന് വിഘ്നേഷ് ശിവനും ശബരിമല ദര്‍ശനം നടത്താനുള്ള തയാറെടുപ്പിലാണ് എന്നാണ് താരത്തിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.കൂടാതെ മല ചവിട്ടാന്‍ മാലയിട്ട് കറുപ്പുടുത്ത് കുറിതൊട്ട് നില്ക്കുന്ന ചിത്രമാണ് വിഘ്നേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ സ്വാമിയേ ശരണമയ്യപ്പ എന്നും കുറിച്ചിട്ടുണ്ട്. മകര വിളക്ക് ദിനത്തില്‍ മലകയറാനാണ് വിഘ്നേഷിന്റെ തീരുമാനം.
മാത്രവുമല്ല ഇരുവരും അടുത്തിടകളായി ‘കന്യാകുമാരിയിലും,തിരുചെന്തൂര്‍’ ക്ഷേത്രത്തിലും തൊഴുതിറങ്ങുന്ന നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.ഇരുവര്‍ക്കുമായി പ്രത്യേക ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ അമ്ബലം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. തിരുചെന്തൂര്‍ ക്ഷേത്രത്തിലും ഇരുവരും ദര്‍ശന നടത്തി. ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രത്തില്‍ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാല്‍ ഷൂട്ട് തീരും വരെ വെജിറ്റേറിയനായിരിക്കുകയാണ് നയന്‍താര. ആര് ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.
about vignesh shivan
ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിചാ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സ്വീറ്റ്...
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...