
Malayalam Breaking News
ചിത്രീകരണത്തിനിടെ മഞ്ജു വാര്യർക്ക് പരിക്ക്
ചിത്രീകരണത്തിനിടെ മഞ്ജു വാര്യർക്ക് പരിക്ക്
Published on

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ ഷൂട്ടിംഗിനിടെ താരത്തിന് പരുക്ക്. കയറുകള്‍ ഉപയോഗിച്ച് ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്താണ് ഷൂട്ടിംങ് നടന്നത്. ഇതാദ്യമായാണ് മഞ്ജു ഇത്തരമൊരു സീക്വന്‍സ് ചെയ്യുന്നതെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. ആദ്യം രംഗം ഒരു ഡ്യൂപ്പിനെ ഉപയോഗിച്ച് ആസൂത്രണം ചെയ്തിരുന്നു, പക്ഷേ അവര്‍ ആ രംഗം ചെയ്യാന്‍ താല്‍പ്പര്യം പ്രകടമാക്കി. രണ്ട് ദിവസത്തേക്ക് അത് നന്നായി ചെയ്തു. മൂന്നാം ദിവസം, ഒരു ചാട്ടത്തിനിടയില്‍ വഴുതിപ്പോയി, അപ്പോള്‍ ഉളുക്കുകയായിരുന്നു.
നവാഗതരായ സലില്‍ വി , രഞ്ജിത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിസ് ടോംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന അനില്‍കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. പരുക്കിന്റെ വേദന മാറാത്തതിനാല്‍ ജനുവരി 12ന് സൂര്യ ഫെസ്റ്റിവലില്‍ നിശ്ചയിച്ചിരുന്ന തന്റെ നൃത്തം മാറ്റിവെക്കുന്നതിന് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, ഷൂട്ടിംഗില്‍ മഞ്ജു പങ്കെടുക്കുന്നുണ്ട്. ജനുവരി 23ന് പൂര്‍ണമായും ഷൂട്ടിംഗ് അവസാനിപ്പിക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിച്ചാണ് ഷൂട്ടിംഗ് മുന്നോട്ട് പോകുന്നത്.
manju
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...