
Malayalam Breaking News
മോഹൻലാൽ,ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് തുടക്കം;കിടിലൻ ലുക്കിൽ താരം!
മോഹൻലാൽ,ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് തുടക്കം;കിടിലൻ ലുക്കിൽ താരം!
Published on

മലയാളികളുടെ പ്രിയ സംവിധായകനാണു ജിത്തു ജോസഫ് മാത്രമല്ല മലയാള സിനിമയെ 50 കോടി ക്ലബ്ബിലെത്തിച്ചെന്നതും ഈ സംവിധായകന്റെ പേരിലാണ് . ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ചിത്രമാണ് റാം.കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ നായകനായെത്തുമ്പോൾ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷയാണെത്തുന്നത്.ഹി ഹാസ് നോ ബൗണ്ടറിസ് എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്ലൈൻ തന്നെ.ഈ ചിത്രത്തിന്റെ പുതിയ ലോക്കേഷൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിചെന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്.”റാം” എന്ന ചിത്രത്തിന്റെ ഇന്നലെ നടന്ന ഷൂട്ടിങ്ങിൽ പങ്കെടുത്തത് ‘മോഹൻലാൽ, ബോളിവുഡ് താരം ആദിൽ ഹുസൈൻ’ എന്നിവരാണ് . ചെറുതെങ്കിലും വളരെ നിർണ്ണായകമായ ഒരു കഥാപാത്രമാണ് ആദിൽ ഹുസൈൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സംവിധായകൻ ജീത്തു ജോസഫ് റാമിന്റെ ലോഞ്ച് വേദിയിൽ വെച്ച് പറഞ്ഞിരുന്നു. മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കു വെച്ച് കൊണ്ട് താൻ ഇതിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്ത വിവരം ആരാധകരെ അറിയിച്ചത്.
ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷ വെക്കാനും കാര്യങ്ങൾ പലതാണ്.മാത്രമല്ല ഒന്നിലധികം ഗെറ്റപ്പുകളിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ഇന്നലെ അദ്ദേഹം പങ്കു വെച്ച ലൊക്കേഷൻ ചിത്രത്തിൽ കിടിലൻ ഗെറ്റപ്പിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറമെ “ഡൽഹി, ധനുഷ്കോടി, ചെന്നൈ, വിദേശ രാജ്യങ്ങൾ ആയ ശ്രീലങ്ക, ഈജിപ്റ്റ്, ബ്രിട്ടൻ” എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ നായികയായ തൃഷ ആണ് പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകുന്നത്.
ചിത്രത്തിന്റെതായെത്തിയ ആദ്യ പോസ്റ്ററും മോഹൻലാൽ ആരാധകർ സ്വീകരിച്ചിരുന്നു. ചിത്രമെത്തുന്നത് അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ‘ഓണത്തിനോ പൂജക്കൊ ആശീർവാദ് സിനിമാസ് വിതരണം’ ചെയ്യും. മോഹൻലാലിനൊപ്പം “ഇന്ദ്രജിത് സുകുമാരൻ, സിദ്ദിഖ്, സായി കുമാർ, ദുർഗാ കൃഷ്ണ, കലാഭവൻ ഷാജോൺ, ലിയോണ ലിഷോയ്” തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് റാം.
about mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...