
Malayalam Breaking News
‘മോദിയോടൊപ്പം പട്ടം പറത്തി ഉണ്ണി മുകുന്ദൻ’; സത്യസസ്ഥ ഇതാണ്!
‘മോദിയോടൊപ്പം പട്ടം പറത്തി ഉണ്ണി മുകുന്ദൻ’; സത്യസസ്ഥ ഇതാണ്!
Published on

ചെറുപ്രായത്തിൽ നരേന്ദ്രമോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്നു നടന് ഉണ്ണി മുകുന്ദന് അടുത്തിടെയാണ് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചത്. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം കൂടുതൽ വ്യക്തതയുമായി എത്തിയിരിക്കുന്നത്. ഗുജറാത്തിലായിരുന്ന സമയത്ത് ഞാന്‍ താമസിച്ചത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണെന്നും അങ്ങനെയാണ് അദ്ദേഹത്തോടൊപ്പം പട്ടം പറത്താന്‍ അവസരം ലഭിച്ചതെന്നും ഉണ്ണി പറയുന്നു.
‘ഗുജറാത്തിലായിരുന്ന സമയത്ത് ഞാന്‍ താമസിച്ചത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ്. അന്നു തന്നെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവൃത്തിക്കാന്‍ താത്പര്യമുള്ളയാളാണ് അദ്ദേഹം. ഗുജറാത്തിലെ മലയാളി സമാജത്തിലും കേരളസമാജത്തിലുമൊക്കെ ഞാന്‍ വളരെ ആക്ടീവായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം മലയാളത്തില്‍ ഓണം ആശംസിക്കുന്നത് കേട്ടിട്ടുണ്ട്.’
‘ഓണത്തിന്റെയും ക്രിസ്മസിന്റെയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകള്‍ നേരാറുണ്ട്. എനിക്കത് പുതുമയല്ല. അദ്ദേഹം ഗുജറാത്ത് മുഖമന്ത്രിയാകുമെന്നോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നൊന്നും അന്ന് വിചാരിച്ചില്ല. ഗുജറാത്തിലെ വലിയ ആഘോഷമാണ് ഉത്തരായനം. അതിന്റെ ഭാഗമായിട്ടാണ് പലയിടത്തും വന്ന് അദ്ദേഹം പട്ടം പറത്താറുണ്ട്. അങ്ങനെയുണ്ടായ ഒരു അനുഭവമാണ് മോദിയോടൊപ്പമുള്ള പട്ടം പറത്തല്‍.’ – അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞു.
UNN MUKUNDHAN
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...