
Malayalam
രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി;കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാളും വിവാഹിതരായി!
രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി;കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാളും വിവാഹിതരായി!

സംസ്ഥാനസർക്കാരിന്റെ വൃദ്ധസദനത്തിൽ നടക്കുന്ന ആദ്യവിവാഹത്തിന് രാമവർമ്മപുരം വൃദ്ധസദനം വേദിയായി. വാർധക്യത്തിന്റെ അവശതകൾക്കപ്പുറം 67കാരൻ കൊച്ചനിയനും 66കാരി ലക്ഷ്മി അമ്മാൾക്കും പ്രണയ സാഫല്യം …
രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി. രാമപുരത്തെ വൃദ്ധമന്ദിരത്തിൽ വിവാഹമണ്ഡപം ഉയർന്നു. കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാളുടെയും വിവാഹം .. . ഇത് വൃദ്ധസദനത്തിൽ വെച്ച് നടക്കുന്ന ആദ്യ വിവാഹം… നൻമനിറഞ്ഞ മനസുകളെ സാക്ഷിനിർത്തി കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി. തൃശൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള രാമവർമപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട നിരവധി പേരെത്തി
67 കാരനായ കൊച്ചനിയനും 66കാരിയായ ലക്ഷ്മി അമ്മാളും വിവാഹിതരായപ്പതോൾ കേരളത്തിലെ ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ ആദ്യമായി നടക്കുന്ന വിവാഹം എന്ന ഖ്യാതി കൂടി ഇതിന് ലഭിച്ചു. അമ്പതു വർഷത്തിലേറെയായി ഇരുവർക്കും പരിചയമുണ്ട് ..എന്നാൽ പരിചയവും ഉള്ളിലൊളിപ്പിച്ച പ്രണയവും വിവാഹത്തിലെത്തുമെന്ന് ഇവർ തീരെ കരുതിയിരുന്നില്ലത്രെ.
ഒരു കാലത്ത് കൊച്ചനിയൻ മേനോൻ അമ്മാളിന്റെ ഭർത്താവ് കൃഷ്ണയ്യരുടെ സഹായിയായിരുന്നു. കൃഷ്ണയ്യരുടെ മരണശേഷം അമ്മാളിന്റെ ഏക ആശ്രയവും കൊച്ചനിയനായി. പിന്നീട് ശാരീരിക അവശതകളുള്ള അമ്മാളിനെ രാമവർമപുരത്തെ വൃദ്ധസദനത്തിൽ സുരക്ഷിതയാക്കി എത്തിച്ച ശേഷം കൊച്ചനിയൻ വഴിപിരിഞ്ഞു. ഇടക്ക് കാണാൻ വരുമായിരുന്നു. അതിനിടെയാണ് ശരീരം തളർന്ന് ഗുരുവായൂരിൽ കുഴഞ്ഞുവീണ കൊച്ചനിയനെ സന്നദ്ധ സംഘടന പ്രവർത്തകർ വയനാട്ടിലെ വൃദ്ധമന്ദിരത്തിലെത്തിക്കുന്നത്.
അവിടെ ഏറെനാൾ കഴിഞ്ഞ കൊച്ചനിയനെ അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യപ്രകാരമാണ് രാമവർമപുരത്ത് ലക്ഷ്മി അമ്മാൾ താമസിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയത്. ആരും നോക്കാനില്ലാത്ത കൊച്ചനിയനെ ഇനിയുള്ള കാലമെങ്കിലും നന്നായി പരിചരിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ലക്ഷ്മി അമ്മാൾ. രണ്ടു പേർക്കും വയ്യെങ്കിലും രണ്ടുപേരും പരസ്പരം താങ്ങും തണലായും മാറുമെന്ന് ഇവർ പറയുന്നു.സർക്കാർ മുൻകയ്യെടുത്താണ് വിവാഹം നടത്തിയത്. ദമ്പതികൾക്കായി വൃദ്ധസദനത്തിൽ പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്.
കല്യാണത്തിയതി നിശ്ചയിച്ചതു മൂതൽ രാമവർമപുരത്തെ വൃദ്ധമന്ദിരം ആഘോഷത്തിമർപിലായിരുന്നു. കല്യാണത്തിന് മുൻപേ തന്നെ പല വ്യക്തികളും സംഘടനകളും ആശംസകളും സമ്മാനങ്ങളുമായി ഇവിടെയെത്തിയിരുന്നു.
കല്യാണം കഴിഞ്ഞ് എവിടേക്കാണ് പോകുന്നതെന്ന് ചോദ്യത്തിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ കൊച്ചനിയന്റെ അസുഖം മാറിയാൽ പോയി ഒരു താമര മാല സമർപിക്കണമെന്ന മോഹമാണ് ലക്ഷ്മി അമ്മാൾക്കുള്ളത്.
കൊച്ചനിയനേയും ലക്ഷ്മി അമ്മാളെയും ഒന്നിപ്പിക്കാൻ മുൻകയ്യെടുത്തത് വൃദ്ധമന്ദിരത്തിലെ സൂപ്രണ്ട് വി.ജി.ജയകുമാറും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വൃദ്ധമന്ദിരം മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജോണ് ഡാനിയേലുമാണ്.നേരത്തെ 30ന് ആണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അന്നു പലർക്കും എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ വിവാഹം രണ്ടു ദിവസം നേരത്തെയാക്കുകയായിരുന്നു.
കൊച്ചനിയനും ലക്ഷ്മി അമ്മാളും അവരുടെ പുതിയ ജീവിതയാത്ര തുടങ്ങുകയാണ്…നവദമ്പതികൾക്ക് ആശംസകൾ.
about kochaniyan and lekshmi ammal marriage
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്മീഡിയയില് ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്...