
Malayalam Breaking News
ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ചുള്ള മോഹൻലാൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജും?
ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ചുള്ള മോഹൻലാൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജും?
Published on

മലയാള സിനിമ ഒരുപാട് മുന്നോട്ടു ഉയർന്നുകൊണ്ടിരിക്കുകയാണ്.ഇപ്പോൾ എത്തുന്ന ചിത്രങ്ങളെല്ലാം തന്നെ ചരിത്ര നായകന്മാരെ അടിസ്ഥാനപെടുത്തിയാണ്.”സംഗീതഞ്ജൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ” ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുക്കുകയാണെന്ന വാർത്ത നാളുകൾക്കു മുൻപ് എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തെത്തുന്നത്.’കർണാടക സംഗീതഞ്ജൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരായി” എത്തുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്.ആരാധകരെ ഏറെ ആവേശത്തിലാക്കിയ വാർത്തയ്ക്ക് ശേഷം കൂടുതൽ റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുകയാണ്.
സിനിമയിൽ നടന വിസ്മയം മോഹൻലാലിനൊപ്പം മലയാളത്തിന്റെ സൂപ്പർ താരം പൃഥ്വിരാജ് ഒപ്പം എത്തുന്നു എന്നതാണ് റിപ്പോർട്ട്. എന്നാൽ പ്രേക്ഷകരെ ഞനീട്ടിപ്പിക്കുന്നത് മറ്റൊരു വാർത്തയാണ് . ഗാനഗന്ധർവൻ യേശുദാസിന്റെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സംവിധായകൻ വിജിത് നമ്പ്യാരുടെ വാക്കുകൾ ശ്രദ്ധിക്കാം.
സിനിമയിൽ യേശുദാസിനെ അവതരിപ്പിക്കാൻ നിർമാതാക്കൾ പൃഥ്വിരാജുമായി കരാറിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.’ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. പ്രശസ്ത സംഗീത പ്രതിഭയായ ബി.എ ചിദംബരനാഥിന്റെ ശിഷ്യനായ വിജിത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം. ചെമ്പൈയുടെ സമഗ്ര ജീവിതചരിത്രം പ്രേക്ഷകന് മുൻപിലേക്കെത്തിക്കുവാനാണ് സംവിധായകൻ ലക്ഷ്യമിടുന്നത്. “മുന്തിരി മൊഞ്ചനെന്ന ചിത്രത്തിലൂടെ ‘സംഗീത സംവിധായകനായും,സംവിധായകനായും’ തിളങ്ങിയ വിജിത് നമ്പ്യാരാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്.
about prithviraj and mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...