
Malayalam Breaking News
ശോഭന മുതൽ മഞ്ജു വാര്യർ വരെ നീളുന്നു;കല്യാണി പ്രിയദർശൻറെ പ്രിയ നായികമാർ!
ശോഭന മുതൽ മഞ്ജു വാര്യർ വരെ നീളുന്നു;കല്യാണി പ്രിയദർശൻറെ പ്രിയ നായികമാർ!
Published on

മലയാള സിനിമയുടെ സ്വന്തം ലിസി-പ്രിയദർശൻ താരദമ്പതിമാരുടെ മകളാണ് കല്യാണി പ്രിയദർശൻ.തെലുങ്ക്,തമിഴ്,മലയാള എന്നിച്ചിത്രങ്ങളിലൂടെ താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് കല്യാണി.തെലുങ്ക് ചിത്രലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നാലെയായാണ് തമിഴിലേക്ക് കല്യാണി എത്തിയത്. അച്ഛന്റെ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തില്‍ പ്രവേശിച്ചിരിക്കുകയാണ് താരമിപ്പോള്‍. അതിനു പിന്നാലെ തന്നെ ദുല്‍ഖര്‍ സല്മാന് ചിത്രത്തിലേക്ക് താരപുത്രിയെത്തിയത്.
മോഹന്‍ലാലാണ് തൻറെ ഇഷ്ട്ട നടനെന്ന് നേരത്തെ താരപുത്രി വ്യക്തമാക്കിയിരുന്നു. ഏത് ഭാഷയിലെ കാര്യമെടുത്താലും അദ്ദേഹം കഴിഞ്ഞേ മറ്റൊരു താരമുള്ളൂവെന്നായിരുന്നു കല്യാണി പറഞ്ഞത്. ഇപ്പോഴിതാ ഇഷ്ട്ട നായകന് പിന്നാലെ തനിക്ക് പ്രിയപ്പെട്ട നായികമാരെക്കുറിച്ച് തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് കല്യാണി.
വലിയ ഒരു ലിസ്റ്റ് ആണ് കല്യാണിക്കുള്ളത് “പാർവ്വതി,ശോഭന, മഞ്ജു വാര്യർ ,നസ്രിയ നസീം, സായ് പല്ലവി, ആലിയ ഭട്ട്” തുടങ്ങിയവരെ തനിക്കേറെ ഇഷ്ടമാണെന്ന് കല്യാണി പറയുന്നു. ശോഭനയ്ക്കും ഉര്‍വശിക്കുമൊപ്പം ഇത്രപെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണി പറയുന്നു.
തമിഴകത്തിന്റെ സ്വന്തം പുത്രൻ ശിവകാര്ത്തികേയന് നായകനായെത്തിയ ഹീറോയുമായാണ് കല്യാണി ഇപ്പോള്‍ എത്തിയിട്ടുള്ളത്. തമിഴ് അരങ്ങേറ്റത്തിന് ആശംസ അറിയിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും എത്തിയിരുന്നു. വിനീത് ശ്രീനിവാസന് ചിത്രമായ ഹൃദയത്തില്‍ നായികയായെത്തുന്നത് കല്യാണിയാണ്. കല്യാണി നായികയായെത്തുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവിനൊപ്പമായാണ് കല്യാണി അഭിനയിച്ചത്. അതിന് പിന്നാലെയായാണ് ഇരുവരും നായികാനായകന്മാരായി അഭിനയിക്കാന്‍ പോവുന്നത്.
about kalyani priyadarshan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...