
Malayalam Breaking News
ശ്രീകുമാര്‍ കഞ്ചാവാണോയെന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി സ്നേഹ!
ശ്രീകുമാര്‍ കഞ്ചാവാണോയെന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി സ്നേഹ!
Published on

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായത് കഴിഞ്ഞ മാസമായിരുന്നു. മറിമായമെന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ഇരുവരും. ലോലിതനും മണ്ഡോദരിയുമായി തകർത്ത് മുന്നേറുമ്പോഴാണ് ജീവിതത്തിലും ഒരുമിക്കുന്നതായി ഇരുവരും വ്യക്തമാക്കിയത്. നല്ല സുഹൃത്തുക്കളായിരുന്നു തങ്ങളെന്നും എപ്പോഴാണ് ആ ബന്ധം പ്രണയമായി മാറിയതെന്നോ ആരാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞതെന്നോ അറിയില്ലെന്നും, അതങ്ങ് സംഭവിക്കുകയായിരുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഒരു സ്വകര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍
വിവാഹ വിശേഷങ്ങൾ പങ്കുവെക്കുകയുമാണിപ്പോൾ താരങ്ങൾ.
വിശേഷങ്ങൾക്കിടയിൽ ശ്രീകുമാര്‍ കഞ്ചാവാണോയെന്ന തരത്തിലുള്ള ചോദ്യവും ബ്രിട്ടാസ് ചോദിക്കുകയുണ്ടായി.അയ്യോ അങ്ങനെയെല്ല സാര്‍ എന്നായിരുന്നു താരത്തിന്റെ മറുപടി എത്തിയത്. ഇതേക്കുറിച്ച് താനും കേട്ടിരുന്നുവെന്നും സമയമാവുമ്പോൾ ചുട്ടമറുപടി താന്‍ നല്‍കുമെന്നുമായിരുന്നു സ്നേഹ പറഞ്ഞത്. താന്‍ പല സിനിമകളും വേണ്ടെന്ന് വെച്ചിരുന്നതിനെക്കുറിച്ച് അതാത് സംവിധായകര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ശ്രീകുമാര്‍ പറയുന്നു. ഇപ്പോള്‍ സമയമില്ല, പറ്റില്ല എന്ന തരത്തിലായിരുന്നു തന്റെ മറുപടിയെന്നായിരുന്നു അവരില്‍ പലരും പറഞ്ഞത്. എന്നാല്‍ തന്റെ അറിവോടെയല്ല അത്തരം കാര്യങ്ങളെന്നും ശ്രീകുമാര്‍ പറയുന്നു. സിനിമയില്‍ സജീവമാവാത്തതിന് പിന്നിലെ കാരണം തിരക്കിയപ്പോഴായിരുന്നു ഈ കാര്യത്തെ കുറിച്ച് താരം വ്യക്തമാക്കിയത്.
വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ഇരുവരും. ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് സ്നേഹ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.മികച്ച കഥാപത്രങ്ങളുമായി വിവിധ ചാനലുകളിലായി നിരവധി പരിപാടികളിലാണ് സ്നേഹ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കല്യാണത്തിന്റെ തലേന്ന് വരെ ഷൂട്ടുണ്ടായിരുന്നു എന്നാണ് പറയുന്നത്. അവധി കിട്ടിയിരുന്നുവെങ്കില്‍ എന്നാഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ശ്രീ വഴക്ക് പറഞ്ഞിരുന്നതായി സ്നേഹ പറഞ്ഞു.
“വിവാഹം കഴിഞ്ഞ ദിവസം തന്നെ സ്നേഹ ലൊക്കേഷനിലേക്ക് പോയെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ എവിടെയായിരിക്കും നിങ്ങളുടെ ഹണിമൂണ്‍, ലൊക്കേഷനിലായിരിക്കുമോ എന്ന രസകരമായ ചോദ്യവുമായാണ് ശ്രിയ രമേഷ് എത്തിയത്”.സ്നേഹയ്ക്ക് അധികം ബ്രേക്കില്ലെന്നാണ് താന്‍ അറിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.ഈ ശ്രിയ ചേച്ചിയുടെ ഒരു കാര്യമെന്ന കമന്റോടെയായിരുന്നു സ്നേഹ മറുപടി പറയുന്നത്.ചേച്ചി ഇടയ്ക്കിടയ്ക്ക് തന്നെ വിളിച്ച് 11ാം തീയതിയെങ്കിലും നീ അവിടെ കാണണേയെന്ന കാര്യത്തെക്കുറിച്ച് പറയുമായിരുന്നു.
ഷൂട്ടിംഗിന്റെ തിരക്കിലാണ് ഞങ്ങൾ ഇരുവരും ഇപ്പോഴെന്നും , ഡിസംബര്‍ ലാസ്റ്റ് എങ്ങോട്ടെങ്കിലും പോവാനുള്ള പ്ലാനിലാനിലാണെന്നും എവിടെയാണ് എന്നെ കൊണ്ടുപോവുന്നതെന്നുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടിലെന്നും സ്നേഹ പറയുന്നു.3 ദിവസമാണ് ആകെ ലീവുള്ളത്. പുള്ളിക്ക് അതറിയില്ലായിരിക്കുമെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്.അത് സത്യമാണ്, സംഭവം പ്ലാന്‍ ചെയ്യുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമൊക്കെ താനായിരിക്കും. പുള്ളിക്ക് ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതൊന്നും അത്ര പരിചയമില്ല. ശ്രീലങ്കയിലേക്കോ, മാലിദ്വീപിലേക്കോ പോകാനാണ് ജോണ്‍ ബ്രിട്ടാസ് നിർദ്ദേശം നൽകിയത്. ക്രിസ്മസും ന്യൂ ഇയറും പ്രമാണിച്ച് ടിക്കറ്റ് നിരക്ക് കൂടുമെന്നും അദ്ദേഹം പറയുകയും ചെയിതു.
about sneha
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...