
Malayalam Breaking News
മമ്മൂക്കയുടെ ജീവിതം സിനിമയാക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് റോഷൻ ആൻഡ്രൂസ്!
മമ്മൂക്കയുടെ ജീവിതം സിനിമയാക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് റോഷൻ ആൻഡ്രൂസ്!
Published on

റോഷന് ആന്‍ഡ്രൂസെന്ന സംവിധായകന് മലയാള സിനിമയില്‍ സവിശേഷമായ സ്ഥാനമാണുളളത്. അത് അദ്ദേഹം ഉദയനാണ് താരം മുതല്‍ കായംകുളം കൊച്ചുണ്ണി വരെയുളള ചിത്രങ്ങളിലൂടെ നേടിയെടുത്തതുമാണ്. പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയില്‍ സംവിധായകന് മാത്രമല്ല, നായകന് കൂടിയാണ് റോഷന് ആന്‍ഡ്രൂസ്. അഭിനയം പണ്ടേ ഇഷ്ടമായിരുന്നുവെന്നും തൃപ്പൂണിത്തുറ ഭാസഭേരിയില്‍ ചന്ദ്രദാസന്‍ സാറിന്റെ നാടകക്കളരിയില്‍ അംഗമായിരുന്നുവെന്നും റോഷന് ആന്‍ഡ്രൂസ് വിശദീകരിയ്ക്കുന്നു. ഒരുമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റോഷന് ആന്‍ഡ്രൂസ് വായന, നിലപാടുകള്‍, ആരോപണങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തത വരുത്തുന്നത്.
നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ആകര്‍ഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ട്. ജോസഫ് വി മസെല്ലിയുടെ ഫൈവ് സീസ് ഓഫ് സിനിമാട്ടോഗ്രഫി എന്നൊരു പുസ്തകമുണ്ട്. ഓരോ ഷോട്ടിന്റെയും അര്‍ത്ഥമെന്താണെന്ന് കൃത്യമായി പറഞ്ഞുതരുന്നതാണത്. 100 ഐഡിയാസ് ദാറ്റ് ചെയ്ഞ്ചഡ് ദ് ഫിലിം എന്നൊരു ബുക്കാണ് മറ്റൊന്ന്. ഡേവിഡ് പാര്‍ക്കിന്‍സനാണ് രചയിതാവ്. മാസ്റ്റേഴ്സിന്റെ സിനിമകളിലെ ഷോട്ട് വിലയിരുത്തുന്നതാണിത്. സൈഡ് ഫീല്‍ഡിന്റെ സ്ക്രീന്‍ പ്ലേ എന്ന പുസ്തകം തിരക്കഥയില്‍ നല്ലൊരു പഠനമാണ്. സ്റ്റീവന്‍ കറ്റ്സിന്റെ ഷോട്ട് ബൈ ഷോട്ട് എന്ന പുസ്തകമാണ് മറ്റൊന്ന്.
ചെയ്ത പത്ത് സിനിമകളില്‍ എട്ടും സാമ്പത്തിക വിജയം നേടിയതാണ്. ചെലവേറിയ സിനിമകളെ ചെയ്യൂ എന്ന വ്യാഖ്യാനം ശരിയല്ല. ഉദയനാണ് താരം എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട്ബുക്കിന് 3.50 കോടിയായി. ഇവിടം സ്വര്‍ഗമാണ് നാല് കോടി ചെലവായി. ഇതെല്ലാം ലാഭകരമായ സിനിമകളാണ്. കായംകുളം കൊച്ചുണ്ണി 45 കോടിയിലേറെ ചെലവിട്ട് ചെയ്ത സിനിമയാണ്. ആ സിനിമ നിര്‍മ്മാതാവിന് പണം തിരിച്ചുനല്‍കി. കൊച്ചുണ്ണി ചെയ്ത ഗോകുലം പ്രൊഡക്ഷന്‍സാണ് പ്രതി പൂവന്‍കോഴി ചെയ്യുന്നത്. 5.50 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ചെലവെന്നും റോഷന് ആന്‍ഡ്രൂസ് പറയുന്നു.
ABOUT MAMMOOOTTY
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...