
Malayalam Breaking News
ലുസിഫറോ പുലി മുരുകനോ അല്ല മോഹൻലാലിൻറെ “റാം”;വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്!
ലുസിഫറോ പുലി മുരുകനോ അല്ല മോഹൻലാലിൻറെ “റാം”;വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്!
Published on

മലയാളികൾക്ക് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ചിത്രമാണ് റാം.കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ നായകനായെത്തുമ്പോൾ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷയാണെത്തുന്നത്.ഹി ഹാസ് നോ ബൗണ്ടറിസ് എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്ലൈൻ തന്നെ.ഈ ചിത്രത്തിന്റെ ലോഞ്ച് ദിവസങ്ങൾക്കു മുൻപേ കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളും, വിശേഷങ്ങളും പങ്കു വെക്കുകയാണ് ജീത്തു ജോസഫ്.
ഈ ചിത്രമൊരു റിയലിസ്റ്റിക് ആക്ഷൻ ചിത്രം ആണെന്നാണ് ജിത്തു പറയുന്നത് എന്നാൽ ഇത് മറ്റൊരു പുലി മുരുകനോ ലൂസിഫറോ പോലെ അതിമാനുഷനായ നായകനല്ല ഇതിലെ മോഹൻലാൽ കഥാപാത്രം എന്നും ജീത്തു പറയുന്നു. വളരെ നോർമൽ ആയുള്ള ഒരാൾ ആണ് റാം എന്നും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ പറയാൻ ഉള്ള ശ്രമം ആണ് താൻ നടത്താൻ പോകുന്നത് എന്നും ജീത്തു പറഞ്ഞു. അതിൽ താൻ വിജയിച്ചാൽ ഈ ചിത്രം ഒരു വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി, ഡൽഹി, ധനുഷ് കോടി, ചെന്നൈ, കൊളംബോ, ലണ്ടൻ, കെയ്റോ/ഉസ്ബെക്കിസ്ഥാൻ എന്നീ ഇടങ്ങളിൽ നിന്നുമായിരിക്കും ഈ ചിത്രം ഒരുക്കുന്നതെന്നും,തൃഷ ഇതിൽ ഒരു ഡോക്ടർ വേഷത്തിലാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത മാസം അഞ്ചിന് തുടങ്ങുന്ന ഈ ചിത്രം ഓണത്തിന് റിലീസ് ചെയ്യാൻ ആണ് പ്ലാനെന്നും ജീത്തു പറയുന്നത്. ഇന്ദ്രജിത്, ആദിൽ ഹുസൈൻ, സായി കുമാർ, സിദ്ദിഖ്, ലിയോണ ലിഷോയ്, കലാഭവൻ ഷാജോൺ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
jithu joseph talk about mohanlal movie ram
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...