
Malayalam
ഷെയന്‍ തനിക്ക് മകനെപ്പോലെ;എനിക്ക് അവനോട് ഒരു പിണക്കവുമില്ല!
ഷെയന്‍ തനിക്ക് മകനെപ്പോലെ;എനിക്ക് അവനോട് ഒരു പിണക്കവുമില്ല!

ഷെയിൻ നിഗം വിവാദം ഒത്തുതീർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ്.ഷെയിൻ നിഗം മാപ്പുപറഞ്ഞ ഈ സാഹചര്യത്തിൽ പ്രതികരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയന്‍ തനിക്ക് മകനെപ്പോലെയാണെന്നും എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും സംഘടന എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കുമെന്നുമാണ് ജോബിജോര്‍ജ് പറഞ്ഞത്.
‘ഷെയ്ന് എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്.
അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല. എനിക്ക് അവനോട് ഒരു പിണക്കവുമില്ല. പക്ഷേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണ്. സംഘടനകള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് ഞാന്‍ ‘ ജോബിജോര്‍ജ് പറഞ്ഞു. ഷെയ്ന് പക്വത എത്തിത്തുടങ്ങിയെന്ന് വിശ്വസിക്കുന്നെന്നും നടന് ഉയരങ്ങളിലെത്താന്‍ പ്രാര്‍ത്ഥിക്കുമെന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
joby jeorge about shane
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...