
Malayalam
കൂട്ടുകാരൻ്റെ മകന് ഉപദേശവുമായി സംവിധായകൻ സിദ്ദിഖ്. ആ ഉപദേശത്തെ അവാർഡാക്കി ലാൽ ജൂനിയർ…
കൂട്ടുകാരൻ്റെ മകന് ഉപദേശവുമായി സംവിധായകൻ സിദ്ദിഖ്. ആ ഉപദേശത്തെ അവാർഡാക്കി ലാൽ ജൂനിയർ…

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സിദ്ദിഖ് ലാലിന്റെത്. സിദ്ദിഖ് ലാല്‍ ലേബലില്‍ വന്ന പല സിനിമകളും വിലിയ ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ട് ഇല്ലാതായി. അതിന്റെ കാരണങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല. സിനിമകള്‍ ഒന്നിച്ച് ചെയ്യാറില്ലെങ്കിലും വ്യക്തിപരമായി ഇവര്‍ തമ്മില്‍ ഇന്നും വലിയ സൗഹൃദം തന്നെയാണ്. തന്റെ എല്ലാ സിനിമകളെക്കുറിച്ചും സിദ്ദിഖ് അങ്കിള്‍ അഭിപ്രായം പറയാറുണ്ടെന്നും ടോണിയാണ് അങ്കിളിനിഷ്ടപ്പെട്ട സിനിമയെന്നുമാണ് ഒരുഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. സിദ്ദിഖ് സാര്‍ ലാല്‍ ജൂനിയറിന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
“എന്റെ സിനിമകളില്‍ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിള്‍ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകള്‍ ആണ്, ബാക്കി സിനിമകള്‍ ഒക്കെ ചെയ്യാന്‍ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകള്‍ എല്ലാവര്ക്കും ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാര്‍ഡ് ആയിരുന്നു.” ലാല്‍ ജൂനിയര്‍ പറഞ്ഞു. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സാണ് ലാല്‍ ജൂനിയറിന്റെ ഏറ്റവും പുതിയ സിനിമ.
junior lal about siddique lal
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...