
Malayalam
കരിയറിലും ജീവിതത്തിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ;ആ പേര് തന്നെ പറഞ്ഞ് മഞ്ജു വാരിയർ!
കരിയറിലും ജീവിതത്തിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ;ആ പേര് തന്നെ പറഞ്ഞ് മഞ്ജു വാരിയർ!
Published on

അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് മഞ്ജു വാര്യർ.മലയാളികൾ മഞ്ജുവിനെ ഓർക്കുന്നത് അഭിനയിച്ചു ഭലിപ്പിച്ച മികച്ച കഥാപാത്രങ്ങളിലൂടെയാണ്.ഇപ്പോൾ തമിഴിലും മലയാളത്തിലും ഒക്കെ തന്റെ കഴിവ് തെളിയിക്കുകയാണ് താരം. ഇപ്പോളിതാ ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷൻ ആരെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് നടി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജുമനസു തുറന്നത്.
‘അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്നയാൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്’.
ഏറ്റവും പുതിയതായി മഞ്ജു വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ്.മാത്രമല്ല തിരക്കഥാകൃത്തായ ആർ.ജെ. ഷാൻ സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രത്തിലാണിത്.
ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.ചിത്രത്തിന്റെ നിർമ്മാണത്തിൽ മഞ്ജു വാര്യർ പങ്കാളിയാകുമെന്നാണ് സൂചന. തമിഴിലും ഡബ് ചെയ്യുന്നുണ്ട്.
മഞ്ജു വാര്യരും അമല അക്കേനിയും ഷെയ് ൻനിഗവും പ്രധാന വേഷത്തിൽ എത്തിയ കെയർ ഒഫ് സൈറബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഷാൻ. ജയറാം നായകനായ മാർക്കോണി മത്തായിൽ വിജയ് സേതുപതി അതിഥി താരമായി എത്തിയിരുന്നു. എന്നാൽ വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമാണ്. വിജയ് സേതുപതിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ 96ൽ മഞ്ജുവാര്യരെ നായികയായി നിശ്ചയിച്ചിരുന്നതായി നേരത്തേ വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ളാഷ് മൂലം ഇരുവർക്കും ഒന്നിക്കാൻ കഴിഞ്ഞില്ല.ധനുഷിന്റെ നായികയായി എത്തിയ അസുരനാണ് തമിഴകത്ത് മഞ്ജു വാര്യരുടെ ആദ്യ ചിത്രം. ഈ വർഷമാണ് ചിത്രം തിയേറ്ററിൽ എത്തിയത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് പുതുവർഷത്തിൽ മഞ്ജു വാര്യർ ആദ്യം അഭിനയിക്കുക.ബിജു മേനോനാണ് നായകൻ.
about manju warrier
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...