
Malayalam
ഇത് ഈ മണ്ണിൽ കിളിർത്ത വിപ്ലവം, ഉണരുക. ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തെ പിൻതുണച്ച് നടൻ പൃത്ഥ്വിരാജ്…
ഇത് ഈ മണ്ണിൽ കിളിർത്ത വിപ്ലവം, ഉണരുക. ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തെ പിൻതുണച്ച് നടൻ പൃത്ഥ്വിരാജ്…
Published on

പൗരത്വ ഭേദഗതി നിയമത്തെ അപലപിച്ച് രംഗത്തിറങ്ങിയ ഡൽഹിയിലെ വിവിധ സർവകലാശാല വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്. നേരത്തെ തമിഴ് താരം സിദ്ധാർത്ഥ്, കൊങ്കണ സെൻ ശർമ, തപ്‌സി പാനു, സയാനി ഗുപ്ത, ബോളിവുഡ് സംവിധായകരായ അനുഭവ് സിൻഹ, അനുരാഗ് കശ്യപ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് എതിരായ പോലീസ് ക്രൂരതയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. മലയാളത്തിൽ നിന്നും പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, ലിജോ ജോസ് പല്ലിശ്ശേരി, സംവിധായിക വിധു വിൻസെന്റ് എന്നിവർക്ക് പിന്നാലെയാണ് പൃഥ്വിരാജും പ്രതികരണവുമായി രംഗത്തെത്തുന്നത്.
ഇത് ഈ മണ്ണിൽ കിളിർത്ത വിപ്ലവം, ഉണരുക’ എന്ന ഒറ്റവരി പ്രതികരണവും ഡൽഹിയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റെ ചിത്രവും സഹിതമാണ് താരത്തിന്റെ പോസ്റ്റ്. മറ്റ് താരങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നെങ്കിലും ആഹ്വാനം എന്ന നിലയില്‍ ഒരു താരം പ്രതികരിക്കുന്നത് ആദ്യമായാണ്. ജാമിയയിൽ പോലീസിനെതിരെ വിരൽ ചൂണ്ടി നിന്ന മലയാളി വിദ്യാർത്ഥിനിയുടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു മലയാളത്തിലെ മുൻ നിരയുവതാരങ്ങൾ വിദ്യാർത്ഥികൾക്കുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്.പോലീസിനെതിരെ പെൺകുട്ടി ഉയർത്തിപ്പിടിച്ച ചൂണ്ടുവിരൽ നാടിന്റെ പാരമ്പര്യമാണെന്ന തരത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം. മതേതരത്വം വാഴട്ടെയെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഈ ചൂണ്ടുവിരൽ ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികളെയും ഒന്നിപ്പിക്കാൻ പര്യാപ്തമാണ്…. ഭരണഘടന പാലിക്കുക … ഇന്ത്യയുടെ യഥാർത്ഥ മകളായി തുടരുക !! …… ജയ് ഹിന്ദ്….. എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചിത്രം പങ്കുവച്ച് കൊണ്ട് പിന്തുണ എന്നായിരുന്നു പ്രശസ്ത യുവ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ പ്രതികരണം. ഹിറ്റ്ലർക്കെതിരെ പോരാടിയ വിദ്യാത്ഥികളെ അനുസ്മരിച്ച് കൊണ്ടാണ് സംവിധായിക വിധു വിൻസെന്റെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചത്. സ്വാതന്ത്ര്യ സമര കാലത്തും അടിയന്തിരാവസ്ഥയിലും ക്ലാസ്സ് മുറികൾ ബഹിഷ്കരിച്ച് സമരം നടത്തിയ വിദ്യാർത്ഥികളുടെ ചരിത്രമുണ്ട് നമുക്കും. ഇരുണ്ട കാലത്തിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവരെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലെന്നും അവർ പറയുന്നു.
prithviraj about caa protest
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...