Malayalam
സേവ് ദ ഡേറ്റ് ഗാനം പുറത്തു വിട്ട് ധമാക്ക;സംഭവം കലക്കി!
സേവ് ദ ഡേറ്റ് ഗാനം പുറത്തു വിട്ട് ധമാക്ക;സംഭവം കലക്കി!
സേവ് ദ ഡേറ്റ് ഗാനം പുറത്തു വിട്ട് ധമാക്കയുടെ അണിയറ പ്രവർത്തകർ.വ്യത്യസ്തമായ കഥാ പശ്ചാത്തലം ഒരുക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക ജനുവരിയിൽ പുറത്തിറങ്ങും.ധമാക്ക ഒരു മുഴുനീള ഹാസ്യ ചിത്രമാണെന്നുള്ളതിൽ സംശയമില്ല.ഇപ്പോളിതാ ഈ ചിത്രത്തില്‍ യുവാക്കള്‍ക്കായി ഒരു കിടിലന്‍ സേവ്ദ ഡേറ്റ് ആല്‍ബമാണ് ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്. നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഈ ഗാനം ആലപിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറിന്റേതാണ് സംഗീതം.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ധമാക്കയുമായി ഒമർ ലുലു എത്തിയിരിക്കുന്നത് .തിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.
about dhamaka movie