മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതാരയി എന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞത്. തൃപ്പുണിത്തറയിലെ അമ്പലത്തില്‍ വെച്ച് ലളിതമായ ചടങ്ങിൽ ശ്രീകുമാർ സ്നേഹയ് ക്ക് മിന്നുചാർത്തുകയായിരുന്നു. പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍, നമ്മളെ മനസിലാക്കുന്ന ഒരാള്‍, നമ്മുടെ കൂടെ നില്ക്കുന്ന ഒരാള്‍ എന്നതിനായിരുന്നു പരിഗണനയെന്ന് സ്നേഹ.
‘വിവാഹം ഒരു വാര്‍ത്ത ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച്, കുടുംബങ്ങളും വളരെ അടുത്ത ആളുകളും മാത്രം പങ്കെടുക്കുന്ന വളരെ ചെറിയ ഒരു ചടങ്ങായിരുന്നു താല്പര്യം. എന്നു വച്ച്, സീക്രട്ട് ആയി വയ്ക്കണം എന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ പറയും മുമ്പേ വിവാഹ വാര്‍ത്ത പുറത്തു വന്നു.’
ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നില്ക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാന്‍ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍, നമ്മളെ മനസിലാക്കുന്ന ഒരാള്‍, നമ്മുടെ കൂടെ നില്ക്കുന്ന ഒരാള്‍ എന്നതിനായിരുന്നു പരിഗണന. അങ്ങനെ ഒരാള്‍ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങള്‍ക്കിടയില്‍ ആഴമുള്ള ഒരു സൗഹൃദമുണ്ട്.’ വനിതയുമായുള്ള അഭിമുഖത്തില്‍ സ്നേഹ പറഞ്ഞു.
മഴവിൽ മനോരമയിൽ സമകാലിക പ്രക്തിയുള്ള വിശകങ്ങൾ നർമ്മരൂപേണ അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് മറിമായം. ഹാസ്യരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതുകൊണ്ട് തന്നെ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. ഈ പരമ്പരയിൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ താരങ്ങളായിരുന്നു സ്നേഹയും ശ്രീകുമാറും നടന് എസ് പി ശ്രീകുമാറാണ് ലോലിതനായെതിയപ്പോൾ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാരാണ്. ഇരുവരും വളരെ രസകരമായ തങ്ങൾക്കുകിട്ടിയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുമുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...