മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. അവര്‍ക്ക് എന്നോട് വല്ല വൈരാഗ്യമുണ്ടോ എന്നും അറിയില്ല. എനിക്ക് ആരോടും ഒന്നുമില്ല. എന്റെ ഈ അവസ്ഥയും കോലവും കണ്ട് പറയുമോ ഞാന്‍ നാട്ടുകാരെ പറ്റിക്കുകയാണെന്ന്. എന്നെ നേരിട്ട് വന്ന് കണ്ടിട്ട് നിങ്ങള്‍ പറ’ മോളി കണ്ണമാലി പറയുന്നു. ചികിത്സക്കായി പണമില്ലാത്ത അവസ്ഥയാണ്. മക്കളാണ് ചികിത്സാ ചെലവുകള്‍ നോക്കുന്നത്. കയ്യില്‍ ഒന്നുമില്ല.
മരുമകളുടെ കൂട്ടുകാരിയുടെ മാല പണയം വെച്ചാണ് അവസാനം ചികിത്സാ ചെലവൊക്കെ വീട്ടിയതെന്നും സിനിമകള്‍ ഒക്കെ ഉണ്ടെങ്കിലേ മുന്നോട്ട് പോകാന്‍ സാധിക്കുള്ളു എന്നും മോളി കണ്ണമാലി പറയുന്നു. ‘അമ്മ’യില്‍ മെമ്പര്‍ഷിപ്പില്ല. മെമ്പര്‍ഷിപ് എടുത്തിട്ടില്ല. അസുഖ ബാധിതയായ തനിക്ക് ഇതുവരെ ഒരു സംഘടനയും സഹായങ്ങളും നല്‍കിയിട്ടില്ല. താന്‍ ആരോടും ഒരു സഹായവും അഭ്യര്ത്ഥിച്ചിക്കാനും പോയിട്ടില്ല. അവസ്ഥയറിഞ്ഞ് മമ്മൂട്ടി മാത്രമാണ് സഹായവുമായി എത്തിയത്. അദ്ദേഹം തിരുവന്തപുരത്ത് പോയി ഓപ്പറേഷന് ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന് ചെയ്യാന്‍ പേടിയാണ്. ഇപ്പോള്‍ ചെയ്യുന്ന ചികിത്സ തന്നെ തുടരാം എന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ആരോ വന്ന് രോഗകാര്യങ്ങള്‍ ഒക്കെ അന്വേഷിച്ച് പോയിരുന്നതായും മോളി കണ്ണമാലി പറയുന്നു. രോഗശയ്യയിലും ആവേശത്തോടെ ഇനിയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ താന്‍ വരും എന്ന് മോളി കണ്ണമാലി പറയുന്നു. ‘ തീര്‍ച്ചയായിട്ടും കൊച്ചിയിലെ മാതാവ് നിങ്ങളെ ചിരിപ്പിക്കാന്‍ വരും’, മോളി കണ്ണമാലിയുടെ വാക്കുകള്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...