Connect with us

ചെത്തിപ്പൂ കൈയിൽ, പ്രണയാർദ്രയായിഅനു സിത്താര…

Malayalam

ചെത്തിപ്പൂ കൈയിൽ, പ്രണയാർദ്രയായിഅനു സിത്താര…

ചെത്തിപ്പൂ കൈയിൽ, പ്രണയാർദ്രയായിഅനു സിത്താര…

ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനു സിത്താര.ഏറ്റവും പുതിയതായി മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ മാമാങ്കത്തിൽ താരം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.ഇപ്പോളിതാ നടി അനു സിത്താര ഒരു തമിഴ് പ്രണയഗാനത്തിനൊപ്പം ചുവട് വെക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയ ഗാനമായ ‘പൂവേ സെംപൂവേ നിൻ വാസം വരും….’ എന്ന പാട്ടിനൊപ്പമാണ് ചുണ്ടുകൾ ചലിപ്പിച്ച് നാണത്തോടെ പ്രണയാർദ്രമായി താരം ചുവട് വയ്ക്കുന്നത്. വെറുതെ അങ് ഡാൻസ് ചെയ്യുവല്ല കേട്ടോ കയ്യിൽ ഒരു ചെത്തിപ്പൂവും ഉണ്ട്.ഡാൻസിന്റെ അവസാന നിമിഷത്തിൽ വരികൾ പറയാതെ ക്യാമറയിലേക്ക് നോക്കി ചിരിക്കുന്ന താരത്തെയും വിഡിയോയിൽ കാണം.

എന്തായാലും താരത്തിന്റെ ഡാൻസ് കണ്ട് പ്രശംസയുമായി ആരാധകരും രംഗത്തു വന്നു. ചുവടുകളും മുഖഭാവങ്ങളും ഏറെ മനോഹരം എന്നു പറഞ്ഞ് ആരാധകർ കമന്റുകൾ രേഖപ്പെടുത്തി. ‍
ബി. ലെനിൻ സംവിധാനം ചെയ്ത് 1988–ൽ പുറത്തിറങ്ങിയ ‘സൊല്ല തുടിക്കുതു മനസ്’ എന്ന ചിത്രത്തിലെ ഗാനമാണിത്. സംഗീതചക്രവർത്തി ഇളയരാജ ഈണം പകർന്ന പാട്ട് യേശുദാസും സുനന്ദയും ചേർന്ന് ആലപിച്ചിരിക്കുന്നു. റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ട ഈ ഗാനം എവർഗ്രീൻ സൂപ്പർഹിറ്റുകളുടെ പട്ടികയിൽ ഇന്നുമുണ്ട്.

about anu sithara viral news

More in Malayalam

Trending

Recent

To Top