
IFFK
ഇയാള്‍ക്ക് വില്ലന്‍ വേഷങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിക്കൂടേ എന്ന് പലരും ചോദിക്കാറുണ്!
ഇയാള്‍ക്ക് വില്ലന്‍ വേഷങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിക്കൂടേ എന്ന് പലരും ചോദിക്കാറുണ്!

പലരും നല്ല അഭിപ്രായം പറഞ്ഞു. ഇയാള്‍ക്ക് വില്ലന്‍ വേഷങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിക്കൂടേ എന്ന് ചോദിച്ചവരുമുണ്ട്. ഈയടുത്ത കാലത്ത് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് സണ്ണി. വളരെ അറിഞ്ഞ് ചെയ്യാന്‍ പറ്റി. ഞാന്‍ തൃശ്ശൂര്‍ക്കാരനായതില്‍ ഇതുപോലുള്ള ഒരുപാട് സണ്ണിമാരെ അറിയാം. അത് അഭിനയത്തില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.തലസ്ഥാന നഗരിയിൽ നടക്കുന്ന 24 മത് രാജാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കവെ നടന് ഇര്‍ഷാദ് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് സൈലന്‍സറിലെ സണ്ണിയെന്നും പ്രിയനന്ദനുമായി നാടകത്തിലഭിനയിക്കുന്ന കാലംമുതല്‍ അടുപ്പമുണ്ടെന്നും നടൻ വ്യക്തമാക്കി. പ്രിയനന്ദന്റെ രണ്ട് സിനിമകളിലേ അഭിനയിക്കാതിരുന്നുള്ളൂ. ഏത് സമയത്തും ചേര്‍ത്തുപിടിക്കാവുന്ന സുഹൃത്താണ് പ്രിയനന്ദന്.
ലാലേട്ടന്റെ [ലാൽ] മികച്ച പ്രകടനമാണ് സ്ക്രീനില്‍ കണ്ടത്. സിനിമ കണ്ട് ടി.വി.ചന്ദ്രന് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് പുകഴ്ത്തി. ലാലേട്ടനുമായി നല്ലൊരു സൗഹൃദമുണ്ടാക്കാനും സൈലന്‍സര്‍ വഴി കഴിഞ്ഞു. അവസാനരംഗങ്ങളിലെ സംഘര്‍ഷമെല്ലാം മനോഹരമാക്കാന്‍ ഈ സൗഹൃദം സഹായിച്ചു. അദ്ദേഹത്തിനൊപ്പം ഇനിയും അഭിനയിക്കാന്‍ ഇടവരട്ടെയെന്നും ഇര്‍ഷാദ് പറഞ്ഞു.
about irshad
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...