
Malayalam Breaking News
നിർത്തിവെച്ച സിനിമകളിൽ അഭിനയിക്കുമെന്ന് ഷെയ്നിന്റെ അമ്മ സുനില; പക്ഷെ !
നിർത്തിവെച്ച സിനിമകളിൽ അഭിനയിക്കുമെന്ന് ഷെയ്നിന്റെ അമ്മ സുനില; പക്ഷെ !
Published on

ഷെയിൻ വിവാദം മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുന്നു. നിർത്തിവെച്ച സിനിമകളിൽ ഷെയിൻ അഭിനയിക്കും . പക്ഷെ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് വിട്ടു വീഴ്ച വേണമെന്ന് ഷെയ്നിന്റെ അമ്മ സുനില. ന്യൂ സ് 18നോട് സുനില ഈ കാര്യം പറഞ്ഞത്
ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയത് . ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സിനിമകൾക്കായി ചിലവായത് ഏയ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കില്ലെന്നാണ് തീരുമാനം. അതെ സമയം ഷെയ്നിനെ ചർച്ചയ്ക്ക് വിളിച്ചാൽ എത്തുമെന്നും സുനില പറയുന്നു.
സിനിമ രംഗത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മാതാക്കളുടെ സംഘടന സെക്രെട്ടറി എം രഞ്ജിത്ത് പറഞ്ഞിരുന്നു. നിർമാതാക്കളുടെ ഈ ആരോപണം അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് ശരിവെച്ചരുന്നു. നിർമ്മാതാക്കളുടെ ഈ ആരോപണത്തിൽ വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് ഫെഫ്ക അറിയിച്ചിട്ടുണ്ട് . മുടങ്ങിപ്പോയ രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടേഴ്സ് യൂണിയന് കഴിഞ്ഞദിവസം നിർദ്ദേശിച്ചിട്ടുണ്ട്.
shan nigam
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...