Connect with us

മോഹൻലാൽ ഒരു ചെടിയെ പോലും നോവിക്കാത്ത മനുഷ്യൻ;സംവിധായകൻ സിദ്ദിഖ് പറയുന്നു!

Malayalam Breaking News

മോഹൻലാൽ ഒരു ചെടിയെ പോലും നോവിക്കാത്ത മനുഷ്യൻ;സംവിധായകൻ സിദ്ദിഖ് പറയുന്നു!

മോഹൻലാൽ ഒരു ചെടിയെ പോലും നോവിക്കാത്ത മനുഷ്യൻ;സംവിധായകൻ സിദ്ദിഖ് പറയുന്നു!

മോഹൻലാൽ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.2020 ൽ എത്താനുള്ള നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.കൂടാതെ ഇപ്പോൾ ചർച്ച വിഷയം മോഹൻലാൽ,സിദ്ദിഖ് കൂട്ടുകെട്ടിൽ എത്തുന്ന ബിഗ് ബ്രദർ എന്ന സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ചാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായി.മിക്കവാറും ജനുവരി പതിനാറാം തീയതി ഈ ബിഗ് ബജറ്റ് ചിത്രം വേൾഡ് വൈഡ് റിലീസ് ആയി എത്തും. പ്രിയ താരം മോഹൻലാലിനെ കുറിച്ചെല്ലാവർക്കും അറിയാം താരം വളരെ ഏറെ സ്നേഹമുള്ള ഒരു നടനാണ് എന്നാണ് സിദ്ദിഖ് വെളിപ്പെടുത്തുന്നത്.

സിദ്ദിഖ് തന്നെ നിർമ്മാണ പങ്കാളിയും ആയ ഈ ചിത്രം 28 കോടി രൂപയ്ക്കാണ് പ്ലാൻ ചെയ്തത് എന്നും എന്നാൽ ഷൂട്ടിംഗ് പൂർത്തിയായപ്പോൾ 32 കോടി രൂപയായി ഇതിന്റെ ബജറ്റ് ഉയർന്നു എന്നും സിദ്ദിഖ് വെള്ളിനക്ഷത്രം മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിദ്ദിഖിനും നിർമ്മാണ പങ്കാളികൾക്കും ഒപ്പം ഇന്ത്യൻ സിനിമയിലെ വലിയ ഒരു കോർപറേറ്റ് കമ്പനി കൂടെ ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട് എന്നാണ് വിവരം.

അത് കാർണിവൽ ഗ്രൂപ്പ് ആണെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മോഹൻലാലിനൊപ്പം സിദ്ദിഖ് ജോലി ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ ചിത്രങ്ങൾ ആയിരുന്നു ഇതിനു മുൻപ് ഇവർ ഒരുമിച്ചു ചെയ്ത ചിത്രങ്ങൾ. അത് കൂടാതെ നോക്കെത്താ ദൂരത്തു കണ്ണും നട്ടു മുതൽ മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ് തുടങ്ങിയ ഫാസിൽ ചിത്രങ്ങളിൽ മോഹൻലാലിൻറെ ഒപ്പം ഫാസിലിന്റെ അസ്സോസിയേറ്റ് ആയും സിദ്ദിഖ് ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ബിഗ് ബ്രദറിൽ കൂടി ഒരുമിച്ചു ജോലി ചെയ്തപ്പോൾ മോഹൻലാൽ എന്ന മനുഷ്യനെ കുറിച്ച് തനിക്കു കൂടുതൽ അറിയാൻ സാധിച്ചു എന്നാണ് സിദ്ദിഖ് പറയുന്നത്.

മോഹൻലാലിന്റെ അതിഗംഭീര അഭിനയമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്നാണ് സിദ്ദിഖ് പറയുന്നത്. ആരെയും മുറിവേൽപ്പിക്കാത്ത സ്വഭാവമാണ് മോഹൻലാലിന് എന്ന് പറഞ്ഞ സിദ്ദിഖ് അദ്ദേഹത്തിന്റെ സ്നേഹമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്നാണ് വെളിപ്പെടുത്തുന്നത്. ചെടികളോട് പോലും അദ്ദേഹത്തിന് സ്നേഹം ഉണ്ട്. ചെടിയുടെ ഒരില നുള്ളാൻ പോലും അദ്ദേഹം അനുവദിക്കില്ല എന്നും ഷൂട്ടിങ്ങിനിടെ ഫ്രയിമിൽ ഒരു മരം വന്നു നമ്മൾ അത് മാറ്റി കെട്ടാൻ ശ്രമിച്ചാൽ മോഹൻലാൽ പറയുന്നത് “എന്തിനാണ് ആ ചെടിയെ ഉപദ്രവിക്കുന്നത് ക്യാമറയും താനും ഒരൽപം മാറി നിന്നാൽ പോരെ” എന്നാണെന്നും സിദ്ദിഖ് പറയുന്നു. അത്രക്കും പ്രകൃതിയെ ഇഷ്ട്ടപെടുന്ന ആളാണ് മോഹൻലാൽ എന്നും അദ്ദേഹം പറഞ്ഞു. പുല്ലിൽ കൂടി ചവിട്ടി ആരെങ്കിലും നടന്നാൽ അദ്ദേഹം ഉടനെ ചോദിക്കും എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നത് എന്ന്.

director siddique talk about mohanlal

More in Malayalam Breaking News

Trending

Recent

To Top