
Social Media
ഒരു കമന്റിലൂടെ യുവാവിന്റെ ജീവിതം മാറ്റിമറിച്ച് അജു വർഗീസ്!
ഒരു കമന്റിലൂടെ യുവാവിന്റെ ജീവിതം മാറ്റിമറിച്ച് അജു വർഗീസ്!

ഒരു ഒറ്റ കമന്റിലൂടെ യുവാവിന്റെ ജീവിതം മാറ്റിമറിച്ച് നടനും നിർമ്മാതാവുമായ അജു വർഗീസ്. കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷിന്റെ ജീവിതമാണ് ഇതോടെ മാറിമറിയുന്നത്
അജു വര്‍ഗീസ് ആദ്യമായി തിരക്കഥ എഴുതുകയും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം അറിയിച്ചു കൊണ്ട് താരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന് ഒരു ട്രോളിലൂടെ സിനിമയിലെ അവസരം ചോദിച്ച് എത്തുകയായിരുന്നു വിനീഷ്. ജഗതി ശ്രീകുമാറിന്റെ ചിത്രത്തിന് തായേ ഒരു റോൾ തരുമോ അജു വർഗീസ് ചേട്ടാ എന്ന ചോദ്യത്തിന് ചെറിയ റോളാണെങ്കിലും ഒക്കെ യാണോ എന്നായിരുന്നു അജു ചോദിച്ചത് അതോടൊപ്പം തന്നെ ബന്ധപ്പെടാൻ നമ്പർ അയച്ച് തരാൻ അജു പറയുകയായിരുന്നു.
അരുണ്‍ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ചന്തുവിന് ഒപ്പം അജു വര്‍ഗീസും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖം രഞ്ജിത മേനോനാണ് നായികയായെത്തുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാര്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്റേയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് സാജന് ബേക്കറി സിന്‍സ് 1962 നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് അനീഷ് മേനോനാണ്.
AJU VARGHESE
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നർത്തകനും കലാഭവൻമണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ ആണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നല്ലൊരു വിഭാഗം പേരും...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...