Connect with us

ഫാൻ ഗേൾ മോമെന്റ്റ്;മമ്മുട്ടിയുടെയും രഞ്ജിത്തിൻറെയും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ!

Social Media

ഫാൻ ഗേൾ മോമെന്റ്റ്;മമ്മുട്ടിയുടെയും രഞ്ജിത്തിൻറെയും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ!

ഫാൻ ഗേൾ മോമെന്റ്റ്;മമ്മുട്ടിയുടെയും രഞ്ജിത്തിൻറെയും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ!

മലയാളികളുടെ മനസ്സിൽ നവ്യ നായർ എന്ന് പറയുമ്പോൾ ഒരേഒരു മുഖമാണ് തെളിയുക അത് നമ്മുടെ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന ആ നിഷ്‌കളങ്കമായ പെൺകുട്ടിയുടെ മുഖമായിരിക്കും. രഞ്ജിത്ത് രചിച്ചു സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രവും അതിലെ നവ്യ നായരുടെ അഭിനയവും ഒരു മലയാളിയും ഒരിക്കലും മറക്കാനിടയില്ല.അതുകൊണ്ട് തന്നെയാണ് മലയാള സിനിമയിലെ പ്രശസ്തനടിമാരിൽ ഒരാളായി നവ്യ നായർ മാറിയത്.

ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ ഗംഭീര അഭിനേത്രി എന്ന് പേരെടുത്ത നവ്യ നായർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഇഷ്ടത്തിലൂടെ ആണെങ്കിലും ഒരു നടി എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ചു സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ഈ നടിക്ക് നേടിക്കൊടുത്തത് വലിയ ശ്രദ്ധയും അംഗീകാരങ്ങളും ആണ്. അതുകൊണ്ടു തന്നെ രഞ്ജിത്ത് ഏട്ടൻ ഇല്ലെങ്കിൽ ഇന്ന് പ്രേക്ഷകർ കാണുന്ന നവ്യ നായർ എന്ന നടി ഇല്ല എന്നാണ് നവ്യ തന്നെ പറയുന്നത്.

അതുപോലെ മലയാളത്തിന്റെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയുടെ ഒരു ആരാധിക കൂടിയാണ് നവ്യ നായർ. ഇപ്പോഴിതാ മമ്മൂട്ടിയേയും രഞ്ജിത്തിനേയും ഒരുമിച്ചു എയർ പോർട്ടിൽ വെച്ച് കണ്ട നവ്യ നായരുടെ ഫാൻ ഗേൾ സെൽഫികൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു വലിയ യാത്രയുടെ അവസാനം ഇവരെ കണ്ടതോടെ ഏറെ സന്തോഷം ലഭിച്ചിരിക്കുകയാണ് എന്നും നവ്യ നായർ പറയുന്നു. കല്യാണത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന നവ്യ നായർ ഇപ്പോൾ നൃത്ത പരിപാടികളിലൂടേയും ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം തിരിച്ചു വന്നിരിക്കുകയാണ്. സേതുരാമയ്യർ സി ബി ഐ, ദ്രോണ എന്നീ ചിത്രങ്ങളിൽ ആണ് നവ്യ നായർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുള്ളത്. നന്ദനത്തിനു ശേഷം രഞ്ജിത്ത് രചിച്ച അമ്മകിളിക്കൂട്‌ എന്ന ചിത്രത്തിലും നവ്യ ആയിരുന്നു നായികാ വേഷം ചെയ്തത്. എം പദ്മകുമാർ ആണ് ആ ചിത്രം ഒരുക്കിയത്.

about navya nair and ranjith and mammootty

More in Social Media

Trending

Recent

To Top