
Social Media
കാവ്യാമാധവനും നമ്മുടെ പാറുകുട്ടിയും തമ്മിലുള്ള ബന്ധമറിയാമോ?വൈറലായി ചിത്രം!
കാവ്യാമാധവനും നമ്മുടെ പാറുകുട്ടിയും തമ്മിലുള്ള ബന്ധമറിയാമോ?വൈറലായി ചിത്രം!
Published on

മലയാള സിനിമയിൽ ബാലതാരങ്ങളായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് നായിക നായകന്മാരുണ്ട്.ഈ കുഞ്ഞുതാരങ്ങളെ കാണാൻ മാത്രമായി സിനിമയും,സീരിയലും കാണുന്നവർ ഒരുപാട് ആണ്.ഇവർ വളരുന്നതിനനുസരിച്ച് പ്രേക്ഷകർ ഇവർക്കൊപ്പം നിന്ന് എല്ലാ പിന്തുണയും നൽകാറുണ്ട് അങ്ങനെ ഇപ്പോൾ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റുന്ന കുട്ടിത്താരമായ ബേബി അമേയയുടെയും മലയാളത്തിലെ എന്നത്തേയും ഇഷ്ട്ട താരമായ കാവ്യാമാധവൻറെ കുട്ടിക്കാല ചിത്രവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
ബാലതാരങ്ങളായി ഒരുപാട് കുട്ടികൾ സിനിമയിലും സീരിയലിലും വന്നു പോയിട്ടുണ്ടെങ്കിലും, ഉപ്പും മുളകും കുടുംബത്തിലെ ബാലു- നീലു ദമ്പതികളുടെ അഞ്ചാമത്തെ കണ്മണിയോളം വരില്ല ഒരു ബാലതാരങ്ങളും. ഉപ്പും മുളകും കുടുംബത്തിലേക്ക് പാറു എത്തുമ്പോൾ അവൾക്ക് നാല് മാസം മാത്രമാണ് പ്രായം. ഇപ്പോൾ അവൾക്ക് ഒന്നരവയസ്സായി. ഇതുവരെയും അവൾ ഉപ്പും മുളകും കുടുംബത്തിൽ മാത്രമല്ല വളർന്നത്, നമ്മുടെയൊക്കെ വീടുകളിൽ കൂടിയായിരുന്നു. അത്രയധികം സ്വാധീനമാണ് പാറുക്കുട്ടി അവളുടെ ആരാധകരിൽ ചെലുത്തിയത്.
കാവ്യാമാധവൻ എന്ന നടിയും അതേപോലെ തന്നെയാണ്,ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തി നായികയായി വളർന്ന് മലയാള സിനിമ പ്രേക്ഷകരുടെ മുഴുവൻ സ്നേഹവും നേടിയ നടിയാണ് അവർ. കാവ്യയെ കാണാൻ മാത്രമായി തീയേറ്ററുകളിൽ പോയിരുന്ന ഒരു യുവ സമൂഹം തന്നെ നമുക്ക് ഇടയിൽ ഉണ്ടായിരുന്നു. തനി നാടൻ ലുക്കും സംസാര ശൈലിയുമാണ് മറ്റുള്ള നടിമാരിൽ നിന്നും കാവ്യയെ വേറിട്ട് നിർത്തിയത്. വിവാഹശേഷം സിനിമാ രംഗത്ത് നിന്നും കാവ്യ മാറി നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ താരം ഇന്നും നമുക്ക് ഇടയിൽ നിറയുന്നുണ്ട്.
പ്രേക്ഷകർക്ക് പ്രിയങ്കരരായ രണ്ട് പേരുടെ ചിത്രങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വട്ടപ്പൊട്ട് ഒക്കെ ഇട്ട് നല്ല സുന്ദരിമണികളായിരിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾക്ക് ഹൃദയത്തിൽ തൊട്ട ഭാഷയിലാണ് ആരാധകർ മറുപടി നൽകുന്നത്. ഇരുവരും നല്ല സാമ്യത ഉണ്ടെന്നും, ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോയെന്നും, ഇത്രയും പ്രേക്ഷക പ്രീതി നേടിയ രണ്ടുപേർ വേറെ കാണുമോ എന്ന സംശയവും ചിലർ പങ്ക് വയ്ക്കുന്നുണ്ട്. അതേസമയം ഇവർ തമ്മിൽ എന്ത് ബന്ധം? യാതൊരു സാമ്യവും ഇല്ലല്ലോയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറും ഗംഗാ ലക്ഷ്മിയും ആണ് പാറുകുട്ടിയുടെ അച്ഛനും അമ്മയും അവരുടെ രണ്ടാമത്തെ മകളാണ് പാറുക്കുട്ടി എന്ന അമേയ. സിനിമ നടൻ ദിലീപിന്റെ ഭാര്യയും പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളുമാണ് കാവ്യ.
about kavya madhavan and baby ameya
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...