Connect with us

ഇതെന്താ പ്രേതസിനിമയോ ?മറ്റ് സേവ് ദ് ഡേറ്റുകളെ പിന്നിലാക്കി ഒരു വെറൈറ്റി ‘സേവ് ദ് ഡേറ്റ്’!

Social Media

ഇതെന്താ പ്രേതസിനിമയോ ?മറ്റ് സേവ് ദ് ഡേറ്റുകളെ പിന്നിലാക്കി ഒരു വെറൈറ്റി ‘സേവ് ദ് ഡേറ്റ്’!

ഇതെന്താ പ്രേതസിനിമയോ ?മറ്റ് സേവ് ദ് ഡേറ്റുകളെ പിന്നിലാക്കി ഒരു വെറൈറ്റി ‘സേവ് ദ് ഡേറ്റ്’!

കാലത്തിന്റെ ഒരുമാറ്റമേ എന്നെ നമ്മുക്ക് പറയാനാകുകയുള്ളു കാരണം ഇന്നത്തെ തലമുറയിലെ കല്യാണം വിളിയൊക്കെ ആകെ മാറിപോയിരിക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും ക്ഷണ രീതികളും അടക്കം മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടുന്നവയാണ് വിവാഹ സേവ് ദി ഡേറ്റ് വീഡിയോകൾ. പല വിഷയങ്ങൾ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള ഇത്തരം വീഡിയോകൾ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

വിവാഹത്തിന്റെ ഓരോ ഘട്ടവും വ്യത്യസ്തമാക്കാനാണ് പുതുതലമുറയ്ക്ക് ഇഷ്ടം. പല മാർഗങ്ങൾ അതിനു സ്വീകരിക്കുന്നുമുണ്ട്. ക്ഷണപത്രിക ഉപേക്ഷിച്ച് സേവ് ദ് ഡേറ്റ് വിഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പലരും. വലിയ ലൊക്കേഷനിലോ സാങ്കേതിക മികവിലോ അല്ല ആശയത്തിനാണ് പ്രാധാന്യം. സിനിമകൾ പോലെ പല വിഭാഗങ്ങളിൽ സേവ് ദ് ഡേറ്റ് വിഡിയോകൾ ഉണ്ട്. കോമഡിയും റൊമാൻസും ഫാമലി ത്രില്ലറും സ്പൂഫുമൊക്കെ വിട്ട് ഹൊറർ സേവ് ദ് ഡേറ്റും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അനിൽകുമാർ, ആതിര എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോയിൽ വിവാഹം ക്ഷണിക്കാൻ എത്തുന്നത് യക്ഷിയാണ്. സസ്പെന്‍സ് ഒളിപ്പിച്ച്, ഭയപ്പെടുത്തി കല്യാണം വിളിച്ച് മടക്കുന്ന യക്ഷി. രണ്ടു മിനിറ്റിൽ ദൈർഘ്യമുള്ള വിഡിയോ ശബ്ദത്തിലും ദൃശ്യങ്ങളിലും ഒരു പ്രേതസിനിമ പോലെ തോന്നിപ്പിക്കും. ആകാംക്ഷ ഉയർത്തി ഒടുവിൽ ‘എട്ടാം തിയതി മറക്കാതെ വരുമല്ലോ അല്ലേ’ എന്നു ചോദിച്ച് യക്ഷി മടങ്ങും.
ഈ സേവ് ദ് ഡേറ്റ് വിഡിയോ സോഷ്യൽ ലോകത്തിന്റെ അഭിനന്ദനങ്ങള്‍ നേടി കഴിഞ്ഞു.

ഇപ്പോൾ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത് വെഡിങ് ഫോട്ടോ ഷൂട്ടുകളും വിഡിയോകളുമാണ്.ഏറ്റവും പുതിയതായി വന്ന ഒരു ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.സിനിമയെ വെല്ലുന്ന റൊമാൻസ് രംഗങ്ങളാണ് വീഡിയോയുടെ ആകർഷക ഘടകം.ഹോട്ടായി വസ്ത്രം ധരിച്ച് വരനും വധുവും പ്രണയ നിമിഷങ്ങൾ പങ്കുവെക്കുന്നതാണ് വീഡിയോ.റാം ഗൗരി എന്നിവരാണ് ഈ കിടിലം വെഡ്ഡിംഗ് ഷൂട്ടിലെ നായകനും നായികയും. ഇരുവരുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങളാണ് വൈറലാകുന്നത്.

പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് ആണ് ആ മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കിയത്. ഇപ്പോളെന്തായാലും ഇരുവരുടേയും സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് വൈറലാകുന്നത്.എന്തായാലും ചുരുങ്ങിയ നിമിഷം കൊണ്ട് ഈ കല്യാണക്കുറിമാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് .പലരും കളിയാക്കിയും വിമർശിച്ചും രംഗത്തെത്തിയിരിരുന്നു.എന്നാൽ ചുരുക്കം ചിലരിൽ നിന്നും നല്ല അഭിപ്രായവും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

ഇതിനുമുൻപും ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതിനും പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരുന്നു.ഇപ്പോൾ ഇതൊരു ട്രെന്റായി മാറിയിരിക്കുകയാണ്.ലക്ഷങ്ങളും കൊടികളും മുടക്കി വിവാഹം നടത്തുന്നത് പോരാഞ്ഞിട്ടാണ് ഇപ്പോൾ ഇത്തരം വിവാഹ ഫോട്ടോഷൂട്ടുകൾക്കായും പണം ചിലവഴിക്കുന്നത്.ലക്ഷങ്ങളാണ് ഇതിനൊക്കെ ചിലവ്.

മലയാളത്തിലെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന സേവ് ദി ഡേറ്റ് വീഡിയോകള്‍ക്കിടയില്‍ ആവിഷ്‌കരണത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ സേവ് ദി ഡേറ്റ്. 2.55 മിനുട്ട് ദൈര്‍ഘ്യത്തില്‍ ഒരു ക്രൈം ത്രില്ലര്‍ ട്രെയിലറില്‍ ഒട്ടും കുറയാതെ ആണ് ഈ വീഡിയോ.

തിരുവനന്തപുരം സ്വദേശികളായ ഷിനോസിന്റെയും നയനയുടെയും കല്യാണത്തിന് കൂട്ടുകാരുടെ ആവശ്യപ്രകാരം ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ ഈ സേവ് ദി ഡേറ്റ് വീഡിയോ പ്രൈം ലെന്‍സ് ഫോട്ടോഗ്രാഫി തയ്യാറാക്കിയത്.

വില്ലന്മാരുടെ സങ്കേതങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു ലൊക്കേഷനില്‍ ലൈറ്റുകളും ക്രമീകരിച്ചാണ് തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റായ കെ ജിഎഫിനെ അനുകരിച്ച്‌ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ആനന്ദ് ആലത്തറയുടെ ആശയത്തിനും സംവിധാനത്തിനും ക്യാമറ ചലിപ്പിച്ചത് അഭിനന്ദും അരവിന്ദുമാണ്. വരന്‍ പ്രവാസി ആയതോടെ ക്ഷണം കൂട്ടുകാര്‍ ഏറ്റെടുത്തു. നാടിളക്കി കല്യാണം ക്ഷണിച്ച കൂട്ടുകാരായ നിതിന്‍, വിഷ്ണു, കുട്ടന്‍, രതീഷ്, രഞ്ജിത് എന്നിവരാണ് സേവ് ദി ഡേറ്റ് വീഡിയോയില്‍ അഭിനയിച്ചതും.

ഈ സേവ് ദി ഡേറ്റ് വീഡിയോ കാണുന്ന ആര്‍ക്കും ഇത് ഒരു കല്യാണം വിളിയാണെന്ന് ആദ്യപകുതി കഴിയുമ്പോൾ പോലും മനസിലാകില്ല എന്നതാണ് ഒരു വസ്തുത. ടെലിബ്രാൻ്റ് ഷോ വീഡിയോകളുടെ മാതൃകയിലാണ് ഈ സേവ് ദ ഡേറ്റ് വീഡിയോയുടെ ചിത്രീകരണം.

ഇത് കഴിക്കുന്ന ഗുണഗണങ്ങളെ കുറിച്ചാണ് വീഡിയോയിൽ അവതാരകര്‍ പറയുന്നത്. എന്നാല്‍ ‘കഴിക്കുന്ന ഇത്’ വിവാഹമാണെന്ന സത്യം വീ‍ഡിയോയുടെ അവസാനം മാത്രമേ എല്ലാവര്‍ക്കും പിടികിട്ടുകയുള്ളൂ.

about save the date

Continue Reading
You may also like...

More in Social Media

Trending

Recent

To Top