
Malayalam
കോടീശ്വരനിലെ ഈശ്വരൻ;മത്സരാർത്ഥിയുടെ ഭർത്താവിന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത് സുരേഷ്‌ഗോപി!
കോടീശ്വരനിലെ ഈശ്വരൻ;മത്സരാർത്ഥിയുടെ ഭർത്താവിന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത് സുരേഷ്‌ഗോപി!

പതിവ് തെറ്റിക്കാതെ സുരേഷ് ഗോപി കോടീശ്വരൻ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണിൽ എത്തിയത് ആരാധകർക്ക് വലിയ സന്തോഷമാണ് നൽകുന്നത്.എന്നാൽ വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന ഷോ ഇപ്പോൾ മഴവിൽ മനോരമയിൽ ആണെന്ന് മാത്രം. ഓരോ സീസണിലും മത്സരാർത്ഥികൾ ആയി എത്തുന്നവർക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒട്ടേറെ സഹായങ്ങൾ സുരേഷ് ഗോപി ചെയ്യാറുണ്ട്.
അതുപോലെ ഇത്തവണയും തന്നാലാകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുകയാണ് താരം.ഇപ്പോഴിതാ ഒരു മത്സരാർഥിയുടെ ഭർത്താവിന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു.
പൂജ എന്ന് പേരുള്ള ആ മത്സരാർത്ഥി ചുമട്ടു തൊഴിലാളി ആയ തന്റെ ഭർത്താവിന്റെ ശസ്ത്രക്രിയക്കു പണം കണ്ടെത്താൻ ആണ് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ എത്തിയത്. എന്നാൽ നമുക്കെല്ലാം വേണ്ടി തലയിൽ ഭാരം ചുമക്കുന്ന പൂജയുടെ ഭർത്താവിന്റെ ശസ്‍ത്രക്രിയയുടെ മുഴുവൻ ചിലവുകളും താൻ വഹിക്കും എന്ന് സുരേഷ് ഗോപി അവർക്കു പബ്ലിക് ആയി തന്നെ വാക്കു കൊടുത്തു കഴിഞ്ഞു. ഏത് ആശുപത്രയിൽ വെച്ച് നടത്തണം എന്നും എത്ര രൂപ വേണ്ടി വരും എന്ന കാര്യവും തന്നെ അറിയിക്കാൻ സുരേഷ് ഗോപി അവരോടു പറഞ്ഞിട്ടുണ്ട്. ഏതായാലും സുരേഷ് ഗോപി മലയാളികളുടെ മനസ്സ് ഒരിക്കൽ കൂടി കീഴടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
രാഷ്ട്രീയപരമായി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ടങ്കിലും വ്യക്തിപരമായി നോക്കിയാൽ സുരേഷ്‌ഗോപി വളരെ നല്ല മനുഷ്യനാണ്.ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നുമുണ്ട്.
about suresh gopi in kodeeswaran
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...