അഭിനയത്തിൽ നിന്ന് ഷെയ്നിന് വിട; താരത്തിന് വിലക്ക് ഏർപ്പെടുത്തി നിർമാതാക്കളുടെ സംഘടന!
Published on

യുവനടന് ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയുടെ വിലക്ക്. സംഘട നയായ യായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. സിനിമകൾക്കായി ചിലവായത് ഏയ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ ഇനി അഭിനയിപ്പിക്കില്ലെന്നുമാണ് തീരുമാനം. ഷെയ്നിനിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.
ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്ൻ വെയില് എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജോബി ജോർജും ഷെയ്നുമുള്ള തർക്കം പരിഹരിച്ചതിന് പിന്നാലെ വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള തർക്കമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്.
വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടൻ ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോകുകയും ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച സംഭവവും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചത് .
ban for shane nigam actor in malayalam cinema.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...