
Malayalam Breaking News
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം പച്ചപുൽച്ചാടിയും മോഹൻലാലും ഒരുമിച്ചപ്പോൾ!
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം പച്ചപുൽച്ചാടിയും മോഹൻലാലും ഒരുമിച്ചപ്പോൾ!
Published on

13 വർഷങ്ങൾക്കുശേഷം മോഹൻലാലിനെ നേരിൽ കണ്ട് മണി. മണി എന്ന പറയുന്നതിനേക്കാളും പച്ചപുൽച്ചാടി എന്ന പേരിലായിരിക്കും മലയാളികൾക്ക് സുപരിചിതം. ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തില്‍ ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു മണി. തന്റെ ഇഷ്ട താരമായ മോഹൻലാലിനെ കാണാനുള്ള ആഗ്രഹം മണി മാധ്യമങ്ങളിലൂടെ തന്റെ ആഗ്രഹം പറഞ്ഞതിന് പിന്നാലെ മണി യെ കാണാൻ ലൊക്കേഷനിലേക്ക് ക്ഷണിക്കുകയായിരുന്നു.സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദർ’ സിനിമയുടെ ലൊക്കേഷനിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
ഫോട്ടോഗ്രാഫറിന്റെ സമയത്ത് താന്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചിരുന്നിരുന്നു ലാലേട്ടൻ തനിയ്ക്ക് വേണ്ടി കാത്തിരുന്നതായും ഒരുപാട് കുരുത്തക്കേടുകള്‍ അന്ന് കാണിച്ചതായും മണി പറഞ്ഞിരുന്നു .മണിയെ ചേർത്ത് പിടിച്ച് കുശലാന്വേഷണം നടത്തിയ മോഹൻലാൽ മണിയുടെ പുതിയ ചിത്രമായ ഉടലാഴത്തിന് എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു.
രവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ ‘ഉടലാഴം’ ആണ് മണിയുടെ പുതിയ ചിത്രം.ആദിവാസി ബാലനായി മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച മാസ്റ്റര്‍ മണിയ്ക്ക് ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. അന്ന് മോഹന്‍ലാലിനൊപ്പം കളിച്ചും ചിരിച്ചും കഥപറഞ്ഞും നടന്ന ബാലന് ഇന്ന് അനു മോളുടെ നായകനാകാനൊരുങ്ങുന്നു. മെന്റലിസ്റ് ആദിയാണ് വർഷങ്ങക്ക് ശേഷം മണിയ്ക്ക് ലാലേട്ടനെ കാണാനുള്ള അവസരം ഒരുക്കിയത്.
mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...